'വിശന്നിട്ട് കയറിയതാ, ഇതിപ്പോ പെട്ടല്ലോ'! നട്ടുച്ച നേരത്ത് കാട്ടുപന്നി ഹോട്ടലിൽ, പിന്നീട് സംഭവിച്ചത്
ഇന്ന് ഉച്ചയ്ക്കുശേഷമാണ് പെപ്പര്‍ റെസ്റ്റോറന്‍റില്‍ കാട്ടുപന്നി കയറിയത്. ഇതോടെ റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയവരും തൊഴിലാളികളും നാട്ടുകാരും പരിഭ്രാന്തിയിലായി
കല്‍പ്പറ്റ:വയനാട്ടില്‍ ഹോട്ടലില്‍ കാട്ടുപന്നി കയറിയത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാട്ടുപന്നിയെ പിടികൂടാനായത്. വയനാട് താഴെ കൊളഗപ്പാറയിലെ റെസ്റ്റോറന്‍റിലാണ് കാട്ടു പന്നി കയറിയത്. ഉച്ചയ്ക്കുശേഷമാണ് പെപ്പര്‍ റെസ്റ്റോറന്‍റില്‍ കാട്ടുപന്നി കയറിയത്. ഇതോടെ റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയവരും തൊഴിലാളികളും നാട്ടുകാരും പരിഭ്രാന്തിയിലായി. എല്ലാവരും ഹോട്ടലിന് പുറത്തേക്ക് ഇറങ്ങി. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ആര്‍ആര്‍ടി സംഘം എത്തി പന്നിയെ പിടികൂടുകയായിരുന്നു. പിന്നീട് വനത്തില്‍ വിട്ടു. റസ്റ്റോറന്‍റിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കാട്ടുപന്നി നശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കഴുത്തില്‍ കെണി കുടുക്കിയശേഷം വലയിലാക്കിയാണ് കാട്ടുപന്നിയെ പിടികൂടിയത്.
വലയിലാക്കിയ പന്നിയെ വനംവകുപ്പിന്‍റെ വാഹനത്തില്‍ കാട്ടിലേക്ക് കൊണ്ടുപോയി തുറന്നുവിടുകയായിരുന്നു. വനത്തോട് ചേര്‍ന്നുള്ള മേഖലയില്‍നിന്ന് കാട്ടുപന്നികള്‍ ജനവാസ കേന്ദ്രത്തിലെത്തുന്നത് കൊളഗാപ്പാറയിലും സമീപ പ്രദേശങ്ങളിലും പതിവാണ്. കാട്ടുപന്നികളുടെ ശല്യത്താല്‍ വലിയ രീതിയില്‍ കൃഷിനാശമുണ്ടാകുന്നതും പതിവാണ്. നേരത്തെ കാട്ടുപന്നിയെ ഇടിച്ച് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പെടുന്ന സംഭവങ്ങളും പലയിടത്തായി ഉണ്ടായിട്ടുണ്ട്.
കൊച്ചിയില്‍ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടി റിട്ട എസ്ഐ തൂങ്ങി മരിച്ചു