'കടം വാങ്ങി 9 ലക്ഷം കൈമാറി, പണം തിരികെ കിട്ടിയില്ല'; കുടുംബത്തിലെ 3 പേരുടെ മരണം, ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

തമിഴ് നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല.പലിശ നൽകാൻ വീണ്ടും വായ്പയെടുത്തു.

a note found from house on neyyattinkara  3 members family death

തിരുവനന്തപുരം : നെയ്യാറ്റിൻകരയിലെ ഒരു കുടുംബത്തിലെ 3 പേരുടെ മരണത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലെ പരാമർശം. തമിഴ് നാട്ടിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനായി പലരിൽ നിന്നും കടം വാങ്ങി 9 ലക്ഷം കൈമാറിയിരുന്നു. പണം തിരികെ ലഭിച്ചില്ല. ഈ കടത്തിന് പലിശ നൽകാൻ വീണ്ടും വായ്പയെടുത്തു. അതും തിരിച്ചെടക്കാൻ കഴിഞ്ഞില്ല. സാമ്പത്തികമായി തകർന്നതിനാൽ മരിക്കുന്നുവെന്നാണ് കുറിപ്പിലുളളത്. മണിലാൽ, ഭാര്യ സ്മിത, മകൻ അബി ലാൽ എന്നിവരെയാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാണ്‌ മരണമെന്നാണ് പൊലീസ് നിഗമനം.  

'വർഷങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ്, തൃശൂരിലെ ജനങ്ങളുടെ സ്നേഹമാണിത്': രാധിക സുരേഷ് ​ഗോപി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


 

Latest Videos
Follow Us:
Download App:
  • android
  • ios