'തന്നെപ്പറ്റി ആര്‍ക്കും മുന്‍വിധി വേണ്ട', രാഷ്ട്രീയം പറയേണ്ട ഘട്ടത്തില്‍ പറയുമെന്ന് ഷംസീര്‍

മുന്‍ സ്പീക്കര്‍മാരില്‍ നിന്നെല്ലാം ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കും. ഇരുപക്ഷത്തേയും യോജിപ്പിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പറഞ്ഞു. 

A N Shamseer says he is well aware of the post of Speaker

തിരുവനന്തപുരം: സ്പീക്കര്‍ പദവിയുടെ മഹത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് നിയുക്ത സ്പീക്കര്‍ എ എൻ ഷംസീര്‍. മുൻ വിധിയില്ലാതെ പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ഷംസീര്‍ പ്രതികരിച്ചു. സ്പീക്കര്‍ പദവിയിൽ എ എൻ ഷംസീറിനെ തീരുമാനിച്ചത് മുതൽ ട്രോളോട് ട്രോളാണ്. എല്ലാറ്റിനും മറുപടിയായാണ് നിയുക്ത സ്പീക്കറുടെ പ്രതികരണം. രാഷ്ട്രീയം പറയേണ്ട സാഹചര്യത്തിൽ പറയും, പക്ഷെ കക്ഷി രാഷ്ട്രീയം ഒഴിവാക്കും. മുൻ സ്‍പീക്കര്‍മാരില്‍ നിന്ന് ഉപദേശം സ്വീകരിച്ച് പ്രവര്‍ത്തിക്കും. തന്നെപ്പറ്റി ഒരു മുൻ വിധിയും ആർക്കും ഉണ്ടാവേണ്ടതില്ലെന്നും ഷംസീര്‍ പറഞ്ഞു.

അപ്രതീക്ഷിതം ! സഭാനാഥനാകാന്‍ എ എന്‍ ഷംസീര്‍

മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍റെ രാജിവെക്കുമെന്നുറപ്പായതോടെ പകരം മന്ത്രിയാര് എന്ന ചോദ്യം കുറച്ചുദിവസമായി രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. എം ബി രാജേഷിന്‍റെയും എ എന്‍ ഷംസീറിന്‍റെയും പേര് മുന്നിലുണ്ടായിരുന്നെങ്കിലും സ്പീക്കറുടെ സ്ഥാനത്തേക്ക് ഷംസീറിനെ പരിഗണിച്ച തീരുമാനം അപ്രതീക്ഷിതമായി. എം വി ഗോവിന്ദന്‍ ഒഴിയുന്ന സ്ഥാനത്തേക്ക് കണ്ണൂരില്‍ നിന്നൊരു നേതാവ് മന്ത്രിസ്ഥാനത്തേക്ക് വരുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് വരുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഷംസീര്‍ എം എല്‍ എയാകുന്നത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഉറപ്പായിരുന്നു.

എന്നാല്‍, എം പിയെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എം ബി രാജേഷിനെയും പാര്‍ട്ടിക്ക് അവഗണിക്കാനാകുമായിരുന്നില്ല. നേരത്തെ എം ബി രാജേഷിനെ സ്പീക്കറാക്കി ഒതുക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്തായാലും ഉത്തരവാദിത്തപ്പെട്ട സ്ഥാനമാണ് പാര്‍ട്ടി ഷംസീറിന് നല്‍കിയിരിക്കുന്നത്. എം ബി രാജേഷ് തിളങ്ങിയ സ്ഥാനത്ത് ഷംസീറിന്‍റെ പ്രകടനമെങ്ങനെയാകുമെന്നാണ് രാഷ്ട്രീയ കേരളം ഇനി ഉറ്റുനോക്കുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios