'കത്തീഡ്രൽ' ബോർഡ് വലിച്ച് താഴെയിട്ട് ഒരു വിഭാഗം വിശ്വാസികള്‍; എൽഎംഎസ് പള്ളിയെന്ന പുതിയ ബോർഡും സ്ഥാപിച്ചു
നേരത്തെ പള്ളിയെ കത്തീഡ്രൽ ആക്കിയ പ്രഖ്യാപനത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം എൽഎംഎസ് സിഎസ്ഐ പള്ളിയെ കത്തീഡ്രൽ ആയി പ്രഖ്യാപിച്ച ശേഷം സ്ഥാപിച്ച ബോർഡ് ഒരു വിഭാഗം വിശ്വാസികൾ എടുത്തു മാറ്റി. ഇന്ന് രാവിലെയാണ് കത്തീഡ്രല്‍ എന്നെഴുതിയ ബോർഡ് എടുത്തു മാറ്റിയത്. സിഎസ്ഐ സഭ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ് ആയി റോയിസ് മനോജ് വിക്ടർ ഇന്ന് ചുമതലയേറ്റത്തിന് പിന്നാലെയാണ് ബോർഡ് മാറ്റിയത്. ചുമതയേല്‍ക്കല്‍ ചടങ്ങ് നടക്കുന്നതിനിടെയാണ് ഒരു വിഭാഗം വിശ്വാസികള്‍ പള്ളിയുടെ മുകളില്‍ കയറി ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. ബോര്‍ഡ് കയറില്‍ കെട്ടി താഴെയിറക്കുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീണു. തുടര്‍ന്ന് ഈ ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് എല്‍എംഎസ് സിഎസ്ഐ പള്ളിയെന്ന പുതിയ ബോര്‍ഡും സ്ഥാപിച്ചു. നേരത്തെ പള്ളിയെ കത്തീഡ്രൽ ആക്കിയ പ്രഖ്യാപനത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. മുൻ ബിഷപ്പ് ആയിരുന്ന ധർമ്മരാജ് റസാലം ആണ് കത്തീഡ്രൽ ആയി പ്രഖ്യാപിച്ചത്. പള്ളിയെ കത്തീഡ്രലായി പ്രഖ്യാപിച്ചതിനെ അനുകൂലിച്ചുകൊണ്ട് ഒരു വിഭാഗം വിശ്വാസികളും ഇതിനെ എതിര്‍ത്തുകൊണ്ട് ഒരു വിഭാഗവും വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബോര്‍ഡ് നീക്കം ചെയ്ത സംഭവത്തിന് പിന്നാലെ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെടല്‍ നടത്തി.
രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും