75 വയസുകാരിയെ വായിൽ തുണി തിരുകി പീഡിപ്പിച്ചു, ഇടുക്കിയിൽ 14 കാരൻ പിടിയിൽ  

മരുമകൻ വീട്ടിലെത്തിയപ്പോൾ വൃദ്ധയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. മരുമകൻ തന്നെയാണ് കുട്ടിയെ പൊലീസിൽ ഏൽപ്പിച്ചത്.  

75 Year old women raped by a 14 year old boy in idukki arrested

ഇടുക്കി: ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ  പീഡിപ്പിച്ച 14 കാരൻ പിടിയിൽ. വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്‌ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. സമീപത്ത് താമസിക്കുന്ന പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പതിനാലുകാരൻ ഇവിടെയെത്തുമ്പോൾ ഇവർ കട്ടിലിൽ ഇരിക്കുകയായിരുന്നു. സമീപത്ത് കിടന്നിരുന്ന കയർ കഴുത്തിൽ മുറുക്കിയും വായിൽ തുണി തിരുകിയും ബോധം കെടുത്തിയ ശേഷമായിരുന്നു പീഡനം. 

ഈ  സമയം വൃദ്ധയുടെ മരുമകൻ വീട്ടിലെത്തി. സംഭവം കണ്ട ഇയാൾ പൊലീസിനെ വിവരം അറിയിച്ചു.  ഉടൻ തന്നെ വണ്ടൻമേട് പൊലീസ് സ്ഥലത്തെത്തി. കുട്ടിയെ പോലീസിന് കൈമാറി. കുട്ടി ഈ വർഷം സ്ക്കൂളിൽ പോകാതെ അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം. അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പൊലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയരാക്കി. വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.  പ്രായ പൂർത്തിയാകാത്ത ആളായായതിനാൽ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു. നാളെ കുട്ടിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.

 

ക്ഷേത്രത്തില്‍ വച്ച് 'വ്യാജ കല്ല്യാണം', യുവതിയെ പീഡിപ്പിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; പ്രതി പിടിയില്‍

മലപ്പുറം: യുവതിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവെട്ടൂര്‍ ചോലക്കരമ്മന്‍ സുനില്‍ കുമാറിനെ (42) ആണ് കീഴ്‌വായ്പൂര് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.  ക്ഷേത്രത്തില്‍ വച്ച് വ്യാജമായി വിവാഹച്ചടങ്ങുകള്‍ നടത്തി നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ച ശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്.

പീഡിപ്പിച്ച ശേഷം മൊബൈല്‍ ഫോണില്‍ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂര്‍ വിദേശത്ത് ജോലി ചെയ്യുന്ന എഴുമറ്റൂര്‍ സ്വദേശിനിയാണ് പരാതിക്കാരി. 2021 ഫെബ്രുവരി 24ന് ആണ് സുനില്‍ കുമാര്‍ ക്ഷേത്രത്തില്‍ വച്ച് യുവതിയുമായുള്ള വിവാഹച്ചടങ്ങുകള്‍ നടത്തിയത്. നിയമപ്രകാരം വിവാഹം ചെയ്തു എന്ന് വിശ്വസിപ്പിച്ച ശേഷം യുവതിയെ പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. 

പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കടക്കം അയച്ച് കൊടുത്ത്  പ്രചരിപ്പിച്ചു എന്നാണ് കേസ്. അമ്പലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടിലും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടിലും താമസിപ്പിച്ചാണ് യുവതിയെ പീഡിപ്പിച്ചിരുന്നത്. ഓരോ സ്ഥലത്തുവച്ചും ഇയാള്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  
 

 

 

Latest Videos
Follow Us:
Download App:
  • android
  • ios