ഉദയംപേരൂരിൽ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ കോൺഗ്രസിലേക്ക്; പാർട്ടി മാറ്റം സിഐടിയു നേതാവിൻ്റെ നേതൃത്വത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉദയംപേരൂരില്‍ സിപിഎമ്മിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു

50 CPIM workers decides to join Congress in Udayamperoor

കൊച്ചി: എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്. സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എല്‍.സുരേഷിന്‍റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. അടുത്ത വെള്ളിയാഴ്ച ഉദയംപേരൂര്‍ നടക്കാവില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉദയംപേരൂരില്‍ സിപിഎമ്മിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. ഈ തർക്കം മൂർച്ഛിച്ചാണ് പ്രവർത്തകർ ഇപ്പോൾ പാർട്ടി വിടാൻ ഒരുങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios