വയനാട് ടൗൺഷിപ്പ്: ആദ്യ പട്ടികയിൽ 388 കുടുംബങ്ങൾ, കരട് പട്ടിക പുറത്തിറക്കി
വീട് ഒലിച്ചു പോയവർ, പൂർണ്ണമായും തകർന്നവർ, ഭാഗികമായും തകർന്നവർ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കുക
കൽപ്പറ്റ : ഉരുൾപ്പൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പ്രസിദ്ധീകരിച്ചു. മുണ്ടക്കൈ, അട്ടമല, ചൂരൽമല വാർഡുകളിലെ 388 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ പട്ടികയിലുള്ളത്. ഇതിൽ 17 കുടുംബങ്ങളിൽ ആരും ജീവിച്ചിരിപ്പില്ല. അതിനാൽ 371 കുടുംബങ്ങളാകും ഗുണഭോക്താക്കളാകുക. പട്ടികയിൽ പരാതിയുണ്ടെങ്കിൽ ജനുവരി 10 നുള്ളിൽ അറിയിക്കാൻ വയനാട് കളക്ടറേറ്റ് നിർദ്ദേശിച്ചു. വീട് ഒലിച്ചു പോയവർ, പൂർണ്ണമായും തകർന്നവർ, ഭാഗികമായും തകർന്നവർ എന്നിവരെയും മറ്റെവിടെയും വീടില്ലാത്തവരെയുമാകും ഒന്നാംഘട്ടത്തിൽ പുനരധിവസിപ്പിക്കുക.
അതേ സമയം ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകളുള്ള കുടുംബങ്ങൾ ആദ്യ ലിസ്റ്റിൽ ഇല്ല. ഇവരുടെ പുനരധിവാസം രണ്ടാം ഘട്ടത്തിലായിരിക്കും നടപ്പാക്കുക.