'തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല' കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം മൂന്നംഗ സമിതി അന്വേഷിക്കും

കോളേജ് മാനേജരും അന്വേഷണ സമിതിയില്‍. കര്‍ശന നടപടിയുണ്ടാകുമെന്ന് സിഎസ്ഐ സഭ മാനേജ്മെന്‍റ് 

3 member management team to enquire kattakkada college issue

തിരുവനന്തപുരം: [കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ് ഐയുടെ ആൾ മാറാട്ടം കോളേജ് മാനേജ്‌മെന്‍റ്  അന്വേഷിക്കും.മാനേജർ അടക്കം 3 അംഗ സമിതിയെ വെച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിഎസ്ഐ സഭ  മാനേജ്‌മെന്‍റ് വ്യക്തമാക്കി.പ്രിൻസിപ്പലില്‍ പ്രൊഫ..ജി.ജെ ഷൈജുവിനെ കേരള സര്‍വ്വകലാശാല ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.  ഇന്ന് കേരളാ സര്‍വകലാശാല പൊലീസിന് പരാതി നൽകും.ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. പ്രിൻസിപ്പാൾ പ്രൊ.ജി.ജെ.ഷൈജുവിനും യുയുസിയായി പിൻവാതിലിലൂടെ പേര്  ചേർക്കപ്പെട്ട എസ്എഫ്ഐ നേതാവ് എ.വിശാഖിനുമെതിരെയാണ് പരാതി. .അതേസമയം കെഎസ്‌യു നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.ഡിജിപിക്ക് നൽകിയ പരാതി കാട്ടാക്കട പൊലീസിന് കൈമാറിയെങ്കിലും പ്രാഥമിക വിവരശേഖരണം തുടരുന്നുവെന്നാണ് പൊലീസ് മറുപടി. 

 

കേരള സർവകലാശാലക്ക് കീഴിലെ മുഴുവൻ കോളെജുകളിലെയും യുയുസിമാരുടെ ലിസ്റ്റ് പുനപരിശോധിക്കും. ഇതിന് ശേഷമാകും സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്. സർവകലാശാലയ്ക്കുണ്ടായ നഷ്ടം പ്രൊ.ഷൈജുവിൽനിന്ന് ഈടാക്കും. കട്ടാക്കട കോളെജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.

കാട്ടാക്കടയിലെ ആൾമാറാട്ടം: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കെന്ന പരാതിയുമായി കെഎസ്‌യു

Latest Videos
Follow Us:
Download App:
  • android
  • ios