തൃശ്ശൂരിൽ ഇന്ന് 27 പേർക്ക് കൂടി കൊവിഡ്, പുതിയ രോഗബാധിതരിൽ 73 പേർ വിദേശത്ത് നിന്ന് വന്നവർ

ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി. സമ്പർക്കത്തിലൂടെ ഒരാൾക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

27 more covid positive in Thrissur 73 new covid patients are returnees from abroad

തൃശ്ശൂർ: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് തൃശ്ശൂർ ജില്ലയിൽ. ഇവിടെ ഒരു രോഗിയുടെ മരണവും കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി. സമ്പർക്കത്തിലൂടെ ഒരാൾക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്‌നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios