Asianet News MalayalamAsianet News Malayalam

എൽഎസ്എസ് - യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക വിതരണം ചെയ്യാൻ 27.61 കോടി രൂപ അനുവദിച്ചു

സ്കോളർഷിപ്പിനായി പരീക്ഷാഭവൻ തയ്യാറാക്കിയ ഓൺലൈൻ പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി

27 cores allocated for disbursing LSS USS scholarship amount to school students
Author
First Published Jul 23, 2024, 8:36 AM IST | Last Updated Jul 23, 2024, 8:36 AM IST

തിരുവനന്തപുരം: എൽഎസ്എസ് - യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക ഇനത്തിൽ  വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ്  മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്കോളർഷിപ്പിനായി പരീക്ഷാഭവൻ തയ്യാറാക്കിയ ഓൺലൈൻ പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 

തിരുവനന്തപുരം ജില്ലയിൽ 48 ലക്ഷം രൂപയും  കൊല്ലം ജില്ലയിൽ  68.19 ലക്ഷം രൂപയും പത്തനംതിട്ട ജില്ലയിൽ 17.38 ലക്ഷം രൂപയും ആലപ്പുഴ ജില്ലയിൽ 33.2 ലക്ഷം രൂപയും കോട്ടയം ജില്ലയിൽ 51.1ലക്ഷം രൂപയും ഇടുക്കി ജില്ലയിൽ 20.33ലക്ഷം രൂപയും എറണാകുളം ജില്ലയിൽ 66.88 ലക്ഷം രൂപയും തൃശ്ശൂർ ജില്ലയിൽ 81.96 ലക്ഷം രൂപയും പാലക്കാട് ജില്ലയിൽ 92.6 ലക്ഷം രൂപയും മലപ്പുറം ജില്ലയിൽ 2.08 കോടി രൂപയും കോഴിക്കോട് ജില്ലയിൽ 1.25 കോടി രൂപയും വയനാട് ജില്ലയിൽ  35.6 ലക്ഷം രൂപയും കണ്ണൂർ ജില്ലയിൽ 1.38 കോടി രൂപയും കാസർകോട് ജില്ലയിൽ 58.8 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുക.

ഓൺലൈൻ പോർട്ടലിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി വരാത്ത വിദ്യാർഥികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ  ഇനിയും സമയം അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇതിനായി അനുവദിച്ച സമയത്ത് വിവരങ്ങൾ പോർട്ടലിൽ സ്കൂൾ അധികൃതർ രേഖപ്പെടുത്തി സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി തുകയും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios