2025നെ വരവേൽക്കാൻ ഒരുങ്ങി ലോകം, ആദ്യമെത്തുക കിരിബാത്തി ദ്വീപിൽ, കൊച്ചിയിൽ വൻ സുരക്ഷാ സന്നാഹം

2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. കൊച്ചിയും പുതുവര്‍ഷത്തെ വരവേൽക്കാൻ ഒരുങ്ങി.

2025 New year celebration world wide first in kiribati island high security in fort kochi

കൊച്ചി: 2025നെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.

അതേസമയം, കൊച്ചിയും പുതുവര്‍ഷത്തെ വരവേൽക്കാൻ ഒരുങ്ങി.  ജില്ലയിൽ ഫോർട്ട് കൊച്ചിയിൽ കൂടാതെ കാലടിയിലും കാക്കനാടും കൂറ്റൻ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ പരേഡ് മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നില്ലെങ്കിലും വെളി മൈതാനത്തെ ആഘോഷത്തിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 1000 പൊലീസുകാരെ ഇവിടെ വിന്യസിക്കുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി ഗ്രൗണ്ടിൽ കൺട്രോൾ റൂം തുറക്കുമെന്നും പൊലീസ് അറിയിച്ചു.

രത്തൻ ടാറ്റ മുതൽ എം.ടി വരെ, പ്രമുഖർ വിടപറഞ്ഞ വർഷം; 2024 ലെ പ്രധാന നഷ്ടങ്ങള്‍ ആരൊക്കെ?

കലൂർ സ്റ്റേഡിയം അപകടം;ഉമ തോമസിന്‍റെ ആരോഗ്യ നിലയിൽ മാറ്റമില്ല, അപകടനില തുടരുന്നു, മെഡിക്കൽ ബോർഡ് യോഗം ഇന്ന്

Latest Videos
Follow Us:
Download App:
  • android
  • ios