2025 ന് സ്വാഗതം, പുത്തന്‍ പ്രതീക്ഷകളുമായി ലോകം; ആടിയും പാടിയും ആഘോഷമാക്കി ജനം

ലോകം പുതുവർഷ ആഘോഷ ലഹരിയിലാണ്. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്.

2025 arrives countries including india welcome New Year

തിരുവനന്തപുരം: പുത്തന്‍ പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവർഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ന​ഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു.

ലോകം പുതുവർഷ ആഘോഷ ലഹരിയിലാണ്. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നത്. പിന്നാലെ ന്യൂസിലാൻഡിലും പുതുവർഷമെത്തി. അൽപസമയത്തിനകം ഓസ്ട്രേലിയയിലും പുതപവത്സരമെത്തും. 2025നെ വരവേൽക്കാൻ ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. 

പ്രധാന ന​ഗരങ്ങളിൽ പൊലീസ് നിയന്ത്രണങ്ങൾക്കിടെയാണ് ആഘോഷം. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയാണ് ആഘോഷിക്കുകയാണ് ജനങ്ങള്‍.

READ MORE: 'നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാം'; മുഖ്യമന്ത്രിയുടെ പുതുവർഷ സന്ദേശം

Latest Videos
Follow Us:
Download App:
  • android
  • ios