Asianet News MalayalamAsianet News Malayalam

കൊല്ലത്തെ 19 കാരന്‍റെ കൊലപാതകം: ദുരഭിമാനക്കൊലയെന്ന് അരുണിന്‍റെ കുടുംബം, പ്രസാദ് എതിർത്തത് 2 സമുദായമായത് കൊണ്ട്

രണ്ട് സമുദായമായതുകൊണ്ടാണ് പ്രസാദ് ഇരുവരുടെയും ബന്ധത്തെ എതിർത്തതെന്നാണ് അരുണിൻ്റെ അമ്മയുടെ സഹോദരി സന്ധ്യ ആരോപിച്ചു. പെൺകുട്ടി തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു.

19 year old boy Arun Murder in Kollam family says is honour killing
Author
First Published Sep 21, 2024, 10:48 AM IST | Last Updated Sep 21, 2024, 10:48 AM IST

കൊല്ലം: കൊല്ലം ഇരട്ടക്കടയിൽ മകളുടെ സുഹൃത്തായ 19 കാരനെ കുത്തി കൊലപ്പെടുത്തിയത് ദുരഭിമാനക്കൊല എന്ന് കൊല്ലപ്പെട്ട അരുണിൻ്റെ കുടുംബം ആരോപിക്കുന്നു. രണ്ട് സമുദായമായതുകൊണ്ടാണ് പ്രസാദ് ഇരുവരുടെയും ബന്ധത്തെ എതിർത്തതെന്നാണ് അരുണിൻ്റെ അമ്മയുടെ സഹോദരി സന്ധ്യ ആരോപിച്ചു. പെൺകുട്ടി തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു.

അരുണിനെ പ്രസാദ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും അരുണിന്റെ അമ്മയുടെ സഹോദരി സന്ധ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് അരുണിനെ കൊലപ്പെടുത്തിയത്. പ്രസാദിന്റെ മകളുമായി അരുൺ എട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയമാണ്. പ്രസാദ് ഇതിനുമുമ്പും പലവട്ടം പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. വിവാഹം നടത്തിക്കൊടുക്കാമെന്ന് പ്രസാദ് പറഞ്ഞിട്ടുണ്ട്. പിന്നീട് വിവാഹം അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രസാദ് അരുണിനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സന്ധ്യ ആരോപിക്കുന്നു.

ഇന്നലെയാണ് കൊല്ലം ഇരവിപുരം സ്വദേശി അരുൺകുമാർ (19) നെ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര കുത്തിക്കൊന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അരുണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest Videos
Follow Us:
Download App:
  • android
  • ios