ഇരുമ്പ് കൂട്ടിൽ വലിയ കന്നാസ്; കുന്ദമംഗലത്തെ ഗോഡൗണിൽ പരിശോധന; പൊലീസ് പിടിച്ചത് 18000 ലിറ്റർ വ്യാജ ഡീസൽ!
കോഴിക്കോട് കുന്ദമംഗലത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വ്യാജ ഡീസൽ ശേഖരം പൊലീസ് പിടികൂടി
കോഴിക്കോട്: കുന്ദമംഗലത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നും 18000ലിറ്റർ വ്യാജ ഡീസൽ പിടികൂടിയതായി പൊലീസ്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ വ്യാജ ഡീസൽ ശേഖരം കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് എ സി പി ഉൾപ്പെടെയുള്ളവർ സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആരെയെങ്കിലും അറസ്റ്റ് ചെയ്തോയെന്നത് സംബന്ധിച്ച് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എവിടെ നിന്നാണ് ഈ വ്യാജ ഇന്ധനം എത്തിയതെന്നടക്കം വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഗോഡൗണിൽ ഇരുമ്പ് കൂടുകൾക്കകത്ത് വലിയ കന്നാസിലാണ് വ്യാജ ഡീസൽ സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഗോഡൗണിൽ പരിശോധന നടത്തിയത്.