കോഴിക്കോട് ജില്ലയില്‍ 118 പേര്‍ക്ക് കൊവിഡ്: സമ്പര്‍ക്കം വഴി 96 പേര്‍ക്ക് രോഗം
സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 96 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു.
പുതുതായി വന്ന 469 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15086 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 82741 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 193 പേര്‍ ഉള്‍പ്പെടെ 1175 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 247 പേര്‍ മെഡിക്കല്‍ കോളേജിലും, 155 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലാണുള്ളത്.
138 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 89 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 128 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 82 പേര്‍ മണിയൂര്‍ നവോദയ എഫ്എല്‍ടിസിയിലും, 103 പേര്‍ എഡബ്ലിയുഎച്ച് എഫ്എല്‍ടിസിയിലും, 22 പേര്‍ എന്‍.ഐ.ടി- നൈലിററ് എഫ്എല്‍ടിസിയിലും 49 പേര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും 29 പേര്‍ മിംസ് എഫ്എല്‍ടി സിയിലും 117 പേര്‍ മറ്റ് സ്വകാര്യ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 268 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .
ഇന്ന് 5122 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 120429 സ്രവ സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 112180 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 109174 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 8249 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
ജില്ലയില്‍ ഇന്ന് വന്ന 135 പേര്‍ ഉള്‍പ്പെടെ ആകെ 3183 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 641 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും, 2513 പേര്‍ വീടുകളിലും, 29 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 10 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 430 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.