10 വയസുകാരൻ മുറിയില്‍ മരിച്ച നിലയില്‍; ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കുരുങ്ങിയതെന്ന് സംശയം
വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്.
പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാമിസ് (10) ആണ് മരിച്ചത്.
വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണുന്നത്. മുറിയിലെ ജനലിൽ കെട്ടിയിട്ട തോർത്തിൽ കഴുത്ത് കുരുങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്. ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ പിതൃസഹോദരൻ പറഞ്ഞു. കളിക്കുന്നതിനിടയിൽ തോർത്ത് കഴുത്തിൽ കുരുങ്ങിയത് ആകാം മരണകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തൃത്താല പൊലീസ് അന്വേഷണം തുടങ്ങി.
Also Read:- മലയിൻകീഴിൽ ബൂത്തിന് സമീപം പടിക്കെട്ടില്‍ ഉപേക്ഷിച്ച നിലയില്‍ പണക്കെട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-