'ബിജെപിയിലെ അതൃപ്തി വോട്ടുകളും യുഡിഎഫിന് കിട്ടി'; കണ്ണൂരില്‍ 2019 ആവര്‍ത്തിക്കുമെന്ന് കെ സുധാകരൻ

യുഡിഎഫ് കേരളത്തിൽ നേട്ടമുണ്ടാക്കിയാൽ ക്രെഡിറ്റ് കെപിസിസിക്കായിരിക്കും. വിജയത്തില്‍ ആരുടെ പങ്കാളിത്തവും കുറച്ചുകാണുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു

'UDF also got disaffected votes in BJP'; K Sudhakaran said that 2019 will be repeated in Kannur

കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണൂരില്‍ വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും 2019 ആവര്‍ത്തിക്കുമെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അന്‍പത് ശതമാനത്തിനടുത്ത് വോട്ട് പിടിക്കും. ബിജെപിയിലെ അതൃപ്തരായവരുടെ വോട്ടുകളും യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. ഇന്നലെ വന്നയാളെ മത്സരിപ്പിച്ചതില്‍ ബിജെപിയില്‍ അമര്‍ഷമുണ്ടായി. ബിജെപിയില്‍ ഒരാള്‍ വന്നപ്പോള്‍ നൂറുപേര്‍ പോയി.

യുഡിഎഫ് കേരളത്തിൽ നേട്ടമുണ്ടാക്കിയാൽ ക്രെഡിറ്റ് കെപിസിസിക്കായിരിക്കും. വിജയത്തില്‍ ആരുടെ പങ്കാളിത്തവും കുറച്ചുകാണുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. മുന്നണി ഇത്ര ഐക്യത്തോടെ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ആകെ കുറച്ച് ആളുകള്‍ അല്ലെ ഐഎന്‍എല്ലില്‍ ഉള്ളു, ആര് പാര്‍ട്ടിയിലേക്ക് വന്നാലും സന്തോഷം: പിഎംഎ സലാം

 

Latest Videos
Follow Us:
Download App:
  • android
  • ios