പോയാൽ 300, അടിച്ചാൽ 12 കോടി ! ഷെയറിട്ടാണോ വിഷു ബമ്പറെടുത്തത് ? ഇവ ശ്രദ്ധിച്ചില്ലേൽ പണി പാളും

300 രൂപയാണ് ടിക്കറ്റ് വില. 

Things to be followed by  Vishu bumper share lottery winners, prize structure

തിരുവനന്തപുരം: ഒരുമാസത്തോളം നീണ്ടു നിന്ന ഭാ​ഗ്യാന്വേഷികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. കേരള സംസ്ഥന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ലോട്ടറി ഫലം ഇന്ന് രണ്ട് മണിയോടെ പ്രസിദ്ധീകരിക്കും. ആർക്കാകും ഒന്നാം സമ്മാനമായ 12 കോടി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഇപ്പോൾ. കോടികൾ മുതൽ മുന്നൂറ് രൂപ വരെയുള്ള സമ്മാനങ്ങളാണ് ഇത്തവണയും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. 

സമ്മാനഘടന ഇങ്ങനെ

ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിട്ടുള്ളത്. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. 

Kerala Lottery: 40 മുടക്കിയാൽ 75 ലക്ഷം കയ്യിൽ ! ആരാകും ആ ഭാ​ഗ്യശാലി ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

ഷെയറിട്ട് ലോട്ടറി എടുക്കുമ്പോള്‍..

കഴിഞ്ഞ വർഷങ്ങളെ പോലെ തന്നെ ഇത്തവണയും ഷെയർ ഇട്ട് ലോട്ടറി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇത്തരത്തിൽ ഷെയറിട്ട് ലോട്ടറി എടുക്കുമ്പോൾ ആർക്കാകും സമ്മാനം ലഭിക്കുക?. നിയമപരമായി ലോട്ടറികൾ കൂട്ടം ചേർന്ന് എടുക്കുന്നതിന് തടസ്സങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറാൻ ലോട്ടറി വകുപ്പിന് സാധിക്കില്ല. അതുകൊണ്ട് തന്നെ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരിൽ ഒരാൾക്കാകും സമ്മാനത്തുക കൈമാറുക.  

  • ഒന്നിൽ കൂടുതൽ പേർ പിരിവിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കിൽ, ഇവരിൽ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏർപ്പെടുത്തണം. 
  • 50 രൂപയുടെ മുദ്ര പത്രത്തിൽ ഇയാൾ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്. 
  • ഈ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്.
  • ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാൻ ഒരാളെ ഏർപ്പാട് ചെയ്യുകയും ആകാം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങൾ ലോട്ടറി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios