Asianet News MalayalamAsianet News Malayalam

'മൺസൂൺ ബമ്പർ ഒന്നാം സമ്മാനം 10 കോടി' മാസങ്ങൾ കഴിഞ്ഞ് ടിക്കറ്റുമായി ആളെത്തി, പിന്നെ ട്വിസ്റ്റ്, ഒരാൾ അറസ്റ്റിൽ

തമിഴ്‌നാട് തിരുനല്‍വേലി മായമ്മാര്‍കുറിച്ചി ഗുരുവാങ്കോയില്‍ പിള്ളയാര്‍കോവില്‍ അരുണാജലത്തിന്റെ മകന്‍ എ സെല്‍വകുമാറാണ് പിടിയിലായത്

Monsoon Bumper 1st prize won 10 crores  person came after months when he looked at the ticket was fake arrested
Author
First Published Sep 2, 2024, 4:43 PM IST | Last Updated Sep 2, 2024, 4:51 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്പറിന്റെ പേരില്‍ തയാറാക്കിയ വ്യാജ ടിക്കറ്റുമായി തമിഴ്‌നാട് സ്വദേശി പൊലീസ് പിടിയില്‍. തമിഴ്‌നാട് തിരുനല്‍വേലി മായമ്മാര്‍കുറിച്ചി ഗുരുവാങ്കോയില്‍ പിള്ളയാര്‍കോവില്‍ അരുണാജലത്തിന്റെ മകന്‍ എ സെല്‍വകുമാറാണ് പിടിയിലായത്.

കേരളാ ഭാഗ്യക്കുറി (ബിആര്‍ 98) നമ്പര്‍ മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹനായി എന്നവകാശപ്പെട്ട് സ്വന്തമായി തയാറാക്കിയ ടിക്കറ്റുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റില്‍ ഇയാള്‍ നേരിട്ടെത്തുകയായിരുന്നു. ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും എല്ലാം വ്യാജമായി നിര്‍മ്മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്. 

വ്യാജ ടിക്കറ്റെന്ന് വിശദ പരിശോധനയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വകുപ്പ് മ്യൂസിയം പോലീസിനെ അറിയിക്കുകയും സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ എത്തിയ സംഘം സെല്‍വകുമാറിനെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഭാഗ്യക്കുറി വകുപ്പു ഡയറക്ടറുടെ നിര്‍ദേശ പ്രകാരം വകുപ്പ് നല്‍കിയ ഔദ്യോഗിക പരാതി സ്വീകരിച്ച ശേഷം കസ്റ്റഡിയിലെടുത്തവരെ മ്യൂസിയം സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. 

 MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എറണാകുളം മൂവാറ്റുപുഴയില്‍ നിന്നുമാണ് സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് വിറ്റു പോയത്. ശ്യാം ശശി എന്ന ഏജന്‍റ് ആണ് ടിക്കറ്റ് വിറ്റത്. MA 425569, MB 292459, MC 322078, MD 159426, ME 224661 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. MA 668032, MB 592349, MC 136004, MD 421823, ME 158166 എന്നിവയാണ് മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകള്‍. പത്ത് കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം ആ ഭാഗ്യശാലി ഇതുവരെ എത്തിയിട്ടില്ല.

Kerala Lottery: ആരാകും ഇന്നത്തെ ഭാ​ഗ്യശാലി ? ഏത് ജില്ലയിൽ? വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios