25 കോടിയുടെ തിരുവോണം ബമ്പര്‍: ഭാ​ഗ്യാന്വേഷികളിൽ മുന്നിൽ പാലക്കാടുകാർ, ഒപ്പമോടി തിരുവനന്തപുരവും തൃശ്ശൂരും

കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന. 

kerala lottery thiruvonam bumper 2024 draw october 9th, prize stricture, winner

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബബര്‍ വില്‍പ്പന 57 ലക്ഷത്തിലേയ്ക്ക്. ഇന്നലെ വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് നിലവില്‍ അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 56,74,558 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു കഴിഞ്ഞു. 500 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബര്‍ 9ന് നറുക്കെടുപ്പ് നടക്കും. 

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയില്‍ മുന്നിലുള്ളത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1055980 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 740830 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 703310 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. 

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ  മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായിട്ടാണ് തിരുവോണം ബമ്പര്‍ ഇത്തവണ എത്തിയിരിക്കുന്നത്. 

കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് ലോട്ടറി വകുപ്പ് മുന്നോട്ട് പോവുകയാണ്. 

സമ്മാനഘടന ഇങ്ങനെ

തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടിയാണ്. അതുപോലെ രണ്ടാം സമ്മാനവും കോടികള്‍ തന്നെയാണ്.  20 പേര്‍ക്ക് ഒരു കോടി വീതമെന്ന പ്രത്യേകതയും രണ്ടാം സമ്മാനത്തിനുണ്ട്. അങ്ങിനെ 20 കോടി. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് നല്‍കുന്ന കമ്മീഷന്‍ കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഒറ്റ ബമ്പര്‍ വഴി സൃഷ്ടിക്കപ്പെടുന്നത് 22 കോടിപതികളെയാണ്. 

Kerala Lottery : ഇന്നത്തെ ലക്ഷാധിപതി ആര് ? ഏത് ജില്ലയില്‍ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ പത്തു കോടി-ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 10 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അമ്പതു ലക്ഷം- 10 പരമ്പരകള്‍ക്ക് ), 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ ഇരുപതു ലക്ഷം- ഓരോ സീരീസുകളിലും ഓരോ സമ്മാനം 10 പേര്‍ക്ക് ) ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്.  ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios