പോയാൽ 400 പോട്ടേന്ന് കരുതി ബമ്പർ എടുത്തവരുടെ എണ്ണം കണ്ടോ? അമ്പരക്കും! അടിച്ചാൽ 20 കോടി, 1 കോടി 20 പേർക്കും
ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വിൽപ്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാടാണ്. 4,32,900 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിച്ചത്
തിരുവനന്തപുരം: ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറി വിൽപ്പന ഇക്കുറിയും സൂപ്പർ ഹിറ്റിലേക്ക്. ഇതുവരെ 20 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റുതീർന്നു. ഒന്നാം സമ്മാനമായി 20 കോടി രൂപയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത് എന്നതിനാൽ തന്നെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെടുന്നത്. 20 പേർക്ക് 1 കോടി വീതം രണ്ടാം സമ്മാനം ലഭിക്കുമെന്നതും ക്രിസ്തുമസ് - നവവത്സര ബമ്പറിനെ പ്രിയമാക്കുന്നുണ്ട്.
കേരളത്തിന്‍റെ 700 കോടിയുടെ കുടിയൊക്കെ എന്ത്! 1700 കോടിക്ക് 'അടിച്ച് പൂസായി' റെക്കോഡിട്ട് തെലങ്കാന
ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറി 2025 ൻ്റെ തുടക്കത്തിലും വില്പനയിൽ കുതിപ്പു തുടരുകയാണ്. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനു നൽകിയിരുന്നത്. അതിൽ ജനുവരി 03 വരെ 20,73 ,230 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ മാസം 17 നാണ് ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റു വില്പന തുടങ്ങിയത്.
സമ്മാനഘടനയിൽ വരുത്തിയ ആകർഷകമായ മാറ്റമാണ് വിൽപ്പന കുതിച്ചുയരാൻ കാരണമായത് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 20 കോടി രൂപയാണ് ഒന്നാം സമ്മാനമായി നൽകുന്നത്. 20 പേർക്ക് ഒരു കോടി വീതം രണ്ടാം സമ്മാനവും നൽകുന്നുണ്ട്. ടിക്കറ്റ് വിൽപ്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ളത് പാലക്കാട് ജില്ലയാണ്. 4,32,900 ടിക്കറ്റുകളാണ് പാലക്കാട് ഇതിനോടകം വിറ്റഴിച്ചത്. 2,34, 430 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരം ജില്ല രണ്ടാമതും 2,14,120 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. 400 രൂപ വിലയുള്ള ക്രിസ്തുമസ് - നവവത്സര ബമ്പറിന്‍റെ നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം