20 കോടിയിൽ ഭാ​ഗ്യശാലിക്ക് എത്ര? 1 കോടിയിൽ എത്ര? സർക്കാരിലേക്ക് എത്ര ? കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം കിഴക്കേകോട്ടയിലെ ലക്ഷ്മി ഏജൻസിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. 

how much rupees get kerala lottery Christmas new year bumper winner 2023-24 prize structure, tax all details here nrn

തിരുവനന്തപുരം: കേരളക്കരയിപ്പോൾ ഒരു കാത്തിരിപ്പിലാണ്. ക്രിസ്മസ്-ന്യു ഇയർ ബമ്പറിന്റെ ഒന്നാം സമ്മാനമായ 20 കോടി ആർക്ക് എന്ന കാത്തിരിപ്പാണ് അത്. XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിക്ക് ആകുമോ അതോ ഇതര ജില്ല, സംസ്ഥാനക്കാർക്ക് ആയിരിക്കുമോ 20 കോടി ലഭിച്ചിരിക്കുക എന്നറിയാൻ ഭാ​ഗ്യശാലി തന്നെ നേരിട്ട് എത്തേണ്ടിയിരിക്കുന്നു. ഈ അവസരത്തിൽ സമ്മാനത്തുകയിൽ ഭാ​ഗ്യശാലികൾക്ക് എത്ര കിട്ടും എന്നറിയാനുള്ള കൗതുകവും ജനങ്ങളിൽ വാനോളമാണ്. 

20 കോടിയിൽ എത്ര ഭാ​ഗ്യശാലിക്ക് ? 

20 കോടിയായ സമ്മാനത്തുകയിൽ നിന്നും ആദ്യം പോകുന്നത് ഏജന്റ് കമ്മീഷനാണ്. സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ് ഏജന്റ് കമ്മീഷൻ. 20കോടിയിൽ 2 കോടി ആ ഇനത്തിൽ പോകും. അതിൽ നിന്നും ഡിഡിഎസും  ടാക്സും പോയിട്ട് ബാക്കി തുക ടിക്കറ്റ് വിറ്റ ദുരൈ രാജിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ് അടയ്ക്കേണ്ടത്. അതായത് ഏജന്റ് കമ്മീഷൻ പോയിട്ടുള്ള 18 കോടിയുടെ 30 ശതമാനം. ഈ പിടുത്തം കഴിഞ്ഞാൽ ബാക്കി 12.6 കോടി രൂപ ഉണ്ടാകും. ഇതാണ് ഭാ​ഗ്യശാലിക്ക് ലഭിക്കുക. 

ഒരു കോടിയിൽ എത്ര ? 

ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ പ്രത്യേകതകളിൽ ഒന്ന് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനം പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് യഥാക്രമം 1 കോടി വീതം ഇരുപത് പേർക്കാണ്. ഇത്തരത്തിൽ ഒരുകോടി ലഭിക്കുന്ന ഭാ​ഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.

ഭാഗ്യാന്വേഷികളെ..ഇതാ 20 കോടിയുടെ ഭാഗ്യനമ്പർ; ക്രിസ്മസ് ബമ്പർ ഫലം പ്രഖ്യാപിച്ചു

എത്ര ടിക്കറ്റ് വിറ്റു ? സർക്കാരിലേക്ക് എത്ര ? 

കഴി‍ഞ്ഞ വർഷത്തെ പോലെ ഇത്തവണയും ക്രിസ്മസ് ബമ്പറിലൂടെ ഭാ​ഗ്യം അന്വേഷിച്ചവർ നിരവധിയാണ്. അൻപത് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 45 ലക്ഷത്തി ആറായിരത്തി പത്ത് ടിക്കറ്റുകൾ വിറ്റുപോയി. ഒരു ടിക്കറ്റ് വില 400 രൂപയാണ്. ഇതിലൂടെ 180കോടിയിൽ അധികമാണ് വിറ്റുവരവ്. ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് പോകുന്നത്.

20 കോടിയുടെ ടിക്കറ്റ് എവിടെ ? 

പാലക്കാടുള്ള വിന്‍ സ്റ്റാര്‍ എന്ന ഏജൻസിയാണ് XC 224091എന്ന നമ്പർ ടിക്കറ്റ് വിറ്റിരിക്കുന്നത്. എന്നാൽ ഇവർ ടിക്കറ്റ് വിറ്റിരിക്കുന്നത് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ലക്ഷ്മി ഏജൻസിയിലെ ദുരെ രാജിന് ആണ്. ഇദ്ദേഹത്തിൽ നിന്നാണ് ഭാ​ഗ്യശാലി ടിക്കറ്റ് കൈപ്പറ്റിയിരിക്കുന്നത്. ശബരിമല സീസൺ ആയിരുന്നുവെന്നും ഇതര സംസ്ഥാനക്കാരും തന്റെ പക്കൽ നിന്നും ടിക്കറ്റ് എടുക്കാറുണ്ടെന്നും ദുരൈ രാജ് പറയുന്നു. എന്തായാലും ആ ഭാ​ഗ്യശാലി രം​ഗത്ത് എത്തുമോ അതോ കഴിഞ്ഞ വർഷത്തെ പോലെ ആരാണെന്ന് പുറംലോകം അറിയാതെ പോകുമോ എന്നത് വരും ദിവസങ്ങളിൽ അറിയാനാകും. 

'ശബരിമല സീസണും തിരക്കും, ടിക്കറ്റ് വിറ്റത് ഒന്നരമാസം മുൻപ്'; ക്രിസ്മസ് ബമ്പർ വിറ്റ ദുരൈരാജ് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios