പോയാൽ 500, കിട്ടിയാൽ 25 കോടി ! കുതിച്ച് കയറി തിരുവോണം ബമ്പർ, ഏറ്റവും കൂടുതൽ വിൽപ്പന പാലക്കാട്
ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ആണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ വിൽപ്പനയിൽ വൻ കുതിപ്പ്. ഇതുവരെ 37 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കഴിഞ്ഞു. 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ബമ്പറിന്റെ ടിക്കറ്റ് വിൽപ്പന 500 രൂപയാണ്.
ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് ഇത്തവണ തിരുവോണ ബമ്പർ ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്.
ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ആണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേത് ഉൾപ്പെടെ 659240 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 469470 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.
അതേസമയം, കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് ലോട്ടറി വകുപ്പ് മുന്നോട്ട് വച്ചിട്ടുള്ളത്.
ബിജു മേനോന്‍ - മേതില്‍ ദേവിക ചിത്രം; കഥ ഇന്നുവരെ നാളെ മുതൽ തിയറ്ററുകളിൽ
ബമ്പര്‍ വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ( ഓഗസ്റ്റ് 01 ന് വൈകുന്നേരം 4 മണി വരെ ഉള്ള കണക്കനുസരിച്ചു) വിറ്റഴിഞ്ഞത് 6,01,660 ടിക്കറ്റുകളാണ്. അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില്‍ ആറുലക്ഷത്തിലധികം ടിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ ലോട്ടറി വകുപ്പ് നടപടികള്‍ സ്വീകരിക്കുക ആയിരുന്നു. അത്തരത്തില്‍ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. 75,76,096 ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം ഓണം ബമ്പറിന്റെ ഭാഗമായി വിറ്റത്. അടുത്തമാസം ഒന്‍പതിന് നറുക്കെടുപ്പ് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..