'ഭഗവാന്റെ അനുഗ്രഹം'; ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരുകോടി ഭാഗ്യം ക്ഷേത്രം മേല്‍ശാന്തിക്ക്

ബുധനാഴ്ച ആയിരുന്നു ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് നടന്നത്. 

idukki native temple priest won kerala lottery fifty fifty first prize 1 crore

ഇടുക്കി: കേരള ഭാ​ഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ക്ഷേത്രം മേല്‍ശാന്തിയായ മധുസൂദനന്. ഒരു കോടിയാണ് ഒന്നാം സമ്മാനം. ഇടുക്കി കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തിയാണ് മധുസൂദനന്‍. ബുധനാഴ്ചയാണ് ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് നടന്നത്. 

ലോട്ടറി വ്യാപാരിയായ സ്വര്‍ണവിലാസം സ്വദേശി ഇരുപതേക്കര്‍ കൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങി വിറ്റ എഫ്ടി 506060 നമ്പര്‍ ലോട്ടറിക്കാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. 20 വര്‍ഷമായി മേപ്പാറ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിക്കുന്ന മധുസൂദനന്‍ സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ആളാണ്. മുമ്പ് ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. 

അഞ്ച് വര്‍ഷം മുമ്പ് രാധാകൃഷ്ണന്റെ പക്കല്‍ നിന്നുതന്നെ വാങ്ങിയ ലോട്ടറിക്ക് ഒറ്റ നമ്പരിന്റെ വ്യത്യാസത്തില്‍ ഒന്നാം സമ്മാനം നഷ്ടമായിരുന്നു. ഒടുവില്‍ ലഭിച്ച വലിയ സമ്മാനം ഭഗവാന്റെ അനുഗ്രഹമാണെന്നാണ് മധുസൂദനന്‍ പറയുന്നത്. തിരുമേനിക്ക് ലഭിച്ച സൗഭാഗ്യത്തില്‍ ക്ഷേത്രം ഭാരവാഹികളും വിശ്വാസികളും ഏറെ സന്തോഷത്തിലാണ്. 

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധിപേര്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്‍ ലോട്ടറി അടിച്ച ശേഷം ക്ഷേത്രത്തിലെത്തി പതിവുപോലെ പൂജാദി കർമങ്ങൾ ചെയ്ത് പോരുകയാണ് മധുസൂദനന്‍.

Kerala Lottery : 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി. 50 രൂപയാണ് ടിക്കറ്റ് വില. ദിവസേന ഉള്ള ഭാഗ്യക്കുറി ടിക്കറ്റുകളില്‍ വില കൂടി ലോട്ടറി കൂടിയാണിത്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനമായി ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios