തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മധുരം പ്രതീക്ഷിക്കണ്ട; ബജറ്റിൽ സസ്പെൻസ് ഒളിപ്പിച്ച് ഐസക്
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളും പദ്ധതികളും ബജറ്റിലുണ്ടാകും. അധിക ചെലവ് ഒഴിവാക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്ന് കണ്ടോളു എന്നാണ് തോമസ് ഐസക് പറയുന്നത്.
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റിൽ ഊന്നൽ നൽകുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾക്ക് അല്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് മധുരം കൊടുക്കുന്നത് ബജറ്റ് നയമല്ലെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റ് അവതരണത്തിന് നിയമസഭയിലേക്ക് തിരിക്കും മുൻപ് മൻമോഹൻ ബംഗ്ലാവിൽ നിന്നാണ് തോമസ് ഐസക് മാധ്യമങ്ങളെ കണ്ടത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളും പദ്ധതികളും ബജറ്റിലുണ്ടാകും. അധിക ചെലവ് ഒഴിവാക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്ന് കണ്ടോളു എന്നാണ് തോമസ് ഐസക് പറയുന്നത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് ബജറ്റ് മുൻഗണന നൽകും. കെഎസ്ആര്‍ടിസിയെ കൈവിടില്ലെന്നും ധനമന്ത്രി പറഞ്ഞു.
രണ്ട് പ്രളയങ്ങൾ കേരളത്തിന്‍റെ കാര്‍ഷിക മേഖലയാകെ തകര്‍ത്തു. കാര്‍ഷിക മേഖലയെ കരകയറ്റാനുള്ള ശ്രമങ്ങൾ ബജറ്റിലുണ്ടാകും. ഇത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്‍റെ സമയമാണെന്നും ബജറ്റ് അവതരണത്തിന് പുറപ്പെടും മുമ്പ് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
- Thomas issac about budget
- kerala budget
- കേരള ബജറ്റ്
- കേരള ബഡ്ജറ്റ്
- കേരള ബജറ്റ് 2020
- 2020
- Budget in Kerala
- Kerala State Budget
- Kerala budget 2020
- Kerala Budget Live
- Kerala Budget 2020 Analysis
- Kerala Budget Updates
- Thomas Isaac
- State Budget 2020
- Budget 2020 live
- Kerala Budget 2020 updates
- Budget Expectations on Tax
- Kerala finance minister
- Kerala budget 2020 date