Kerala Budget 2022 : ട്രഷറിയിലും ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം കൊണ്ടുവരും: ബജറ്റ്

ചെറുകിട ഇടത്തരം സംരംഭകരുടെ ബില്‍ ഡിസ്കൗണ്ട് പദ്ധതിയ്ക്കായി 1000 കോടി ‌രൂപ നീക്കിവെച്ചു. കെഎഫ്സി വഴി എംഎസ്എംഇ പ്രവർത്തന മൂലധന വായ്പയ്ക്കായി 500 കോടി നീക്കിവെച്ചു

Kerala Budget 2022 treasuries to implement Aadhar enabled biometric system

തിരുവനന്തപുരം: ട്രഷറി ഇടപാടുകളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ട്രഷറി വഴി യൂട്ടിലിറ്റി പേയ്മെന്റുകള് സാധ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇ-വാലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

കെ.എസ്.എഫ്.ഇ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് മേഖലാ ഓഫീസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിന് പുറമെ കെ.എഫ്.സിയുടെ വായ്പാ ആസ്തി അടുത്ത രണ്ട് വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വര്‍ദ്ധിപ്പിക്കും. കെ.എഫ്.സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ ലോണുകള്‍ നൽകും. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കെ.എഫ്.സിയുടെ വായ്പാ പരിധി 2 കോടി രൂപയായി വര്‍ദ്ധിപ്പിക്കും.

ചെറുകിട ഇടത്തരം സംരംഭകരുടെ ബില്‍ ഡിസ്കൗണ്ട് പദ്ധതിയ്ക്കായി 1000 കോടി ‌രൂപ നീക്കിവെച്ചു. കെഎഫ്സി വഴി എംഎസ്എംഇ പ്രവർത്തന മൂലധന വായ്പയ്ക്കായി 500 കോടി നീക്കിവെച്ചു.  കാര്‍ഷിക വ്യവസായങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ കെഎഫ്സി വഴി 10 കോടി രൂപയുടെ വായ്പ നൽകും. ജി.എസ്.ടി ഇന്‍വോയിസുകള്‍ അപ് ലോഡ് ചെയ്യുന്നവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനായി ലക്കി ബില്‍  പദ്ധതിയും ഏർപ്പെടുത്തുമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

കേരള ബജറ്റ് ഒറ്റ നോട്ടത്തിൽ

  • ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ - 2 കോടി
  • വിലക്കയറ്റം നേരിടാൻ - 2000 കോടി
  • ഭക്ഷ്യ സുരക്ഷക്ക് - 2000 കോടി
  • സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് - 200 കോടി
  • സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
  • തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് - 150 കോടി
  • 140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ - 350 കോടി
  • മൈക്രോ ബയോ കേന്ദ്രങ്ങൾ - 5 കോടി
  • ഗ്രാഫീന് ഗവേഷണത്തിന് - ആദ്യ ഗഡു 15 കോടി
  • ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
  • ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
  • കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് - 1000 കോടി
  • വർക്ക് നിയർ ഹോം പദ്ധതി - 50 കോടി
  • നാല് സയൻസ് പാർക്കുകൾ - 1000 കോടി
  • ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് - 4 കോടി
  • മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് - ഗവേഷണത്തിന് 2 കോടി
  • അഗ്രി ടെക് ഫെസിലിറ്റി സെന്റർ - 175 കോടി
  • പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
  • റബ്ബർ സബ്സിഡി - 500 കോടി
  • 2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
  • ഫെറി ബോട്ടുകൾ സോളാറാക്കും
  • വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
  • ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ - 10 കോടി
  • ശുചിത്വ സാഗരം പദ്ധതി - 10 കോടി
  • പരിസ്ഥിതി ബജറ്റ് 2023 മുതൽ
  • നെൽകൃഷി വികസനം - 76 കോടി
  • നെല്ലിന്റെ താങ്ങു വില - 28 രൂപ 20 പൈസ
  • തിര സംരക്ഷണം - 100 കോടി
  • മനുഷ്യവന്യ ജീവി സംഘർഷം തടയാൻ - 25 കോടി
  • കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ - 140 കോടി
  • ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ - 33 കോടി
  • ശബരിമല മാസ്റ്റർ പ്ലാൻ - 30 കോടി
  • ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
  • ഒരു കുടുംബം ഒരു സംരംഭം പദ്ധതി - 7 കോടി
  • സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
  • ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
  • സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ 
  • ഡിജിറ്റൽ സർവ്വകലാശാലക്ക് - 23 കോടി
  • കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
  • തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് - 1000 കോടി
  • പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് - 92 കോടി അനുവദിച്ചു
  • പുതിയ 6 ബൈപ്പാസുകൾക്ക് - 200 കോടി
  • കെഎസ്ആർടിസിക്ക് - 1000 കോടി
  • കെഎസ്ആർടിസിക്ക് 50 പെട്രോൾ പമ്പ്
  • സിൽവർ ലൈൻ പദ്ധതി - ഭൂമി ഏറ്റെടുക്കാൻ 2000 കോടി
  • സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങും
  • പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം - 70 കോടി
  • ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് - 15 കോടി
  • ഓപ്പൺ സർവ്വകലാശാല കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
  • ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് - 2 കോടി
  • ആരോഗ്യമേഖലയ്ക്ക് 2629.33 കോടി 
  • പൊതുജനാരോഗ്യത്തിന് - 288 കോടി 
  • ആർസിസിയെ സംസ്ഥാന ക്യാൻസർ സെൻററായി വികസിപ്പിക്കും
  • കൊച്ചി ക്യാൻസർ സെന്ററിനെ അപെക്സ് സെന്ററാക്കും
  • മെഡിക്കൽ കോളേജുകൾക്ക് - 250 കോടി
  • തദ്ദേശ സ്ഥാപനങ്ങൾക്ക് - 12913 കോടി
  • ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ - 100 കോടി
  • ലൈഫ് വഴി 106000 വീടുകൾ 
  • എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ - 10 കോടി
  • യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനസഹായം - 10 കോടി
  • പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
  • ട്രാൻസ്ജെന്റർമാരുടെ മഴവില്ല് പദ്ധതിക്ക് - അഞ്ച് കോടി
  • വയോമിത്രം പദ്ധതിക്ക് - 27 കോടി
Latest Videos
Follow Us:
Download App:
  • android
  • ios