രോഗികൾക്ക് ആശ്വാസം: സാന്ത്വന ചികിത്സക്ക് കൂടുതൽ പണം: 250 രൂപയുടെ മരുന്ന് 28 രൂപയ്ക്ക്
ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബേസ് തയ്യാറാക്കും. ഇതോടൊപ്പം ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിക്കും
തിരുവനന്തപുരം: പുതിയ പാലിയേറ്റീവ് നയത്തിന് സംസ്ഥാന ബജറ്റില്‍ അംഗീകാരം നല്‍കി. പദ്ധതിയുടെ പ്രവര്‍ത്തനം സബ് സ്റ്റേഷനുകളിലൂടെ സംസ്ഥാനവ്യാപകമാക്കും. ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബേസ് തയ്യാറാക്കും. ഇതോടൊപ്പം ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി.
അവയവമാറ്റശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളുടെ ഉത്പാദനം കെഎസ്‍ഡിപിയിലൂടെ ആരംഭിക്കും. 250 രൂപ പ്രതിദിനം ചിലവ് വരുന്ന മരുന്ന് 28 രൂപയ്ക്ക് കെഎസ്‍ഡിപി ലഭ്യമാക്കും. ക്യാന്‍സറിനുള്ള മരുന്നുകളുടെ ഉത്പാദനവും കിഫ്ബി സഹായത്തോടെ പ്രത്യേക പാര്‍ക്ക് സജ്ജമാക്കും.