ക്രോസ് ബാറിന് കീഴില്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി രഹനേഷ് ഹീറോ ഓഫ് ദ മാച്ച്
മത്സരത്തിലുടനീളം ആറ് സേവുകളാണ് രഹനേഷ് നടത്തിയത്. രണ്ട് ക്ലിയറന്‍സും താരത്തില്‍ നിന്നുണ്ടായി. അഞ്ച് തവണ താരം പന്ത കയ്യിലൊതുക്കി.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സി തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി. ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. ജംഷഡ്പൂരിന്റെ വിജയത്തില്‍ നിര്‍ണായകമായത് മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹനേഷിന്റെ പ്രകടനമായിരുന്നു. ക്രോസ് ബാറിന് കീഴിലെ മിന്നുന്ന പ്രകടനം താരത്തിന് ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരവും നേടികൊടുത്തു.
മത്സരത്തിലുടനീളം ആറ് സേവുകളാണ് രഹനേഷ് നടത്തിയത്. രണ്ട് ക്ലിയറന്‍സും താരത്തില്‍ നിന്നുണ്ടായി. അഞ്ച് തവണ താരം പന്ത കയ്യിലൊതുക്കി. 8.44-ാണ് ഐഎസ്എല്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ക്ക് നല്‍കുന്ന റേറ്റിങ്. മൂന്നാം മിനിറ്റില്‍ തന്നെ ഒരു ഫ്രീകിക്ക് തകര്‍പ്പന്‍ ഡൈവിംഗിലൂടെ രഹനേഷ് രക്ഷപ്പെടുത്തി. 33ാം മിനിറ്റില്‍ ഒരു ഇരട്ട സേവും താരത്തിന്റേതായി ഉണ്ടായിരുന്നു.
87ാം മിനിറ്റില്‍ ഗോളെന്നുറച്ച ബാംഗ്ലൂര്‍ താരത്തിന്റെ ഹെഡ്ഡര്‍ ഏറെ പണിപ്പെട്ട് താരം തട്ടിയകറ്റി. 27കാരനായ രഹനേഷ് കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം 13 മത്സരങ്ങള്‍ കളിച്ചു. നേരത്തെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, ഷില്ലോംഗ് ലാജോങ്, രംഗ്ദജീദ് യുനൈറ്റഡ് എന്നിവര്‍ക്കായും താരം കളിച്ചു. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനായി 4 മത്സരങ്ങള്‍ കളിച്ച കോഴിക്കോട്ടുകാരന്‍ സീനിയര്‍ ടീമിനും ഇത്രയും മത്സരങ്ങള്‍ കളിച്ചു.