ഇതിഹാസ താരം ഡേവിഡ് വിയ്യ ഐഎസ്എല്ലിലേക്ക്; ഒഡീഷ എഫ്‌സിയില്‍ നിര്‍ണായക ചുമതല

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ 20 മത്സരങ്ങളില്‍ വെറും 12 പോയിന്‍റ് മാത്രമായി അവസാന സ്ഥാനക്കാരായിരുന്നു ഒഡീഷ എഫ്‌സി.

Spain legend David Villa spearhead global football operations of Odisha FC

ഭുവനേശ്വര്‍: സ്‌പാനിഷ് ഫുട്ബോള്‍ ഇതിഹാസവും ലോകകപ്പ് ജേതാവുമായ ഡേവിഡ് വിയ്യ ഐഎസ്എല്‍ ക്ലബ് ഒഡീഷ എഫ്‌സിയുടെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് മേല്‍നോട്ടം വഹിക്കും. ഒഡീഷയുടെ മുന്‍ മുഖ്യ പരിശീലകന്‍ ജോസപ് ഗോമ്പൗവും വിക്‌ടര്‍ ഒനാട്ടെയും ടെക്‌നിക്കല്‍ ഫുട്ബോള്‍ കമ്മിറ്റിയില്‍ ഉണ്ടാവുമെന്നും ക്ലബ് ഔദ്യോഗികമായി അറിയിച്ചു.  

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ 20 മത്സരങ്ങളില്‍ വെറും 12 പോയിന്‍റ് മാത്രമായി അവസാന സ്ഥാനക്കാരായിരുന്നു ഒഡീഷ എഫ്‌സി. എന്നാല്‍ താരങ്ങളുടെ റിക്രൂട്ട്‌മെന്‍റ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി ഡേവിഡ് വിയ്യ ക്ലബിനെ സഹായിക്കും. 

Spain legend David Villa spearhead global football operations of Odisha FC

qമുപ്പത്തിയൊമ്പതുകാരനായ വിയ്യ കരിയറില്‍ 15 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബുകളുടെ താരമായിരുന്നു. ക്ലബ് കരിയറില്‍ മൂന്ന് വീതം ലാ ലിഗയും കോപ്പ ഡെല്‍ റേയും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. സ്‌പെയിനായി 98 മത്സരങ്ങളില്‍ കുപ്പായമണിഞ്ഞ താരം 2008ല്‍ യൂറോ കപ്പും 2010ല്‍ ലോകകപ്പ് കിരീടവും നേടിയ ടീമുകളില്‍ അംഗമായിരുന്നു. സ്‌പെയിന്‍റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios