ഐഎസ്എല്‍: അവസാന സ്ഥാനക്കാരായ ഒഡീഷക്കെതിരെ മുംബൈക്ക് തകര്‍പ്പന്‍ ജയം
\ബിപിന്‍ സിംഗിന്റെ ഹാട്രിക് ഗോളാണ് മുംബൈക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ബര്‍തൊളോമ്യൂ ഒഗ്‌ബെച്ചെ രണ്ട് ഗോള്‍ നേടി. ഗൊഡാര്‍ഡിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിക്കെതിരെ മുംബൈ സിറ്റി എഫ്‌സിക്ക് വന്‍ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു മുംബൈയുടെ ജയം. ബിപിന്‍ സിംഗിന്റെ ഹാട്രിക് ഗോളാണ് മുംബൈക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ബര്‍തൊളോമ്യൂ ഒഗ്‌ബെച്ചെ രണ്ട് ഗോള്‍ നേടി. ഗൊഡാര്‍ഡിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ഒഡീഷയ്ക്ക് വേണ്ടി ഡിയേഗോ മൗറിസിയോയാണ് ആശ്വാസ ഗോള്‍ നേടിയത്.
ഒഡീഷയാണ് മത്സരത്തില്‍ ലീഡെടുത്തത്. പെനാല്‍റ്റിയിലൂടെയായായിരുന്നു മൗറിസിയോയുടെ ഗോള്‍. പിന്നീട് ഒഡീഷയ്ക്ക് നിലത്തിറങ്ങാന്‍ സമയം കിട്ടിയിട്ടില്ല. നാല് മിനിറ്റുകള്‍ക്ക് ശേഷം മുംബൈ തിരിച്ചടിച്ചു. അഹമ്മദ് ജഹൗഹിന്റെ സഹായത്തില്‍ ഒഗ്‌ബെച്ചെ ഗോള്‍ നേടി. 38ാം മിനിറ്റില്‍ ബിപിന്‍ സിംഗിന്റെ ആദ്യ ഗോളെത്തി. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ഒഗ്‌ബെച്ചെ തന്റെ രണ്ടാം ഗോള്‍ നേടി. ഇത്തവണയും ജഹൗഹ് തന്നെയാണ് സഹായം നല്‍കിയത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഗൊഡാര്‍ഡ് ലീഡ് മൂന്നാക്കി ഉയര്‍ത്തി.
ശേഷിക്കുന്ന രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 47-ാം മിനിറ്റില്‍ ബിപിന്‍ രണ്ടാം ഗോള്‍ നേടി. നേരത്തെ ഗോള്‍ നേടിയ ഒഗ്‌ബെച്ചെയാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. 86-ാം മിനിറ്റില്‍ ബിപിന്‍ പട്ടിക പൂര്‍ത്തിയാക്കി. ജയത്തോടെ മുംബൈക്ക് 19 മത്സരങ്ങളില്‍ 37 പോയിന്റായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോറ്റ മുംബൈക്ക് വിജയവഴിയില്‍ തിരിച്ചെത്താനുമായി. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റ് മാത്രമുള്ള ഒഡീഷ അവസാന സ്ഥാനത്താണ്.