മധ്യനിരയിലെ നിറസാന്നിധ്യം; ഗോവ- ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ ഹീറോയായി ലെന്നി റോഡ്രിഗസ്
ഗോവയുടെ ഐ ലീഗ് ക്ലബ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനലൂടെയാണ് ലെന്നി കരിയര്‍ ആരംഭിക്കുന്നത്. 2008 മുതല്‍ 14 വരെ വരെ ചര്‍ച്ചിലായിരുന്നു ലെന്നിയുടെ ക്ലബ്.
ഫറ്റോര്‍ഡ: ഐഎസ്എല്‍ സീസണില്‍ എഫ്‌സി ഗോവയുടെ ആദ്യ ജയത്തില്‍ താരമായി ലെന്നി റോഡ്രിഗസ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിക്കുന്ന ലെന്നി പല ആക്രമണങ്ങളുടെയും മുനയൊടിച്ചു. അതോടൊപ്പം മുന്‍നിരയിലേക്ക് പന്തെത്തിക്കുന്നതിലും 33കാരന്‍ മികവ് കാണിച്ചു. ഈ പ്രകടനം തന്നെയാണ് താരത്തെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ഗോവയുടെ ഐ ലീഗ് ക്ലബ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനലൂടെയാണ് ലെന്നി കരിയര്‍ ആരംഭിക്കുന്നത്. 2008 മുതല്‍ 14 വരെ വരെ ചര്‍ച്ചിലായിരുന്നു ലെന്നിയുടെ ക്ലബ്. 2014 മുതല്‍ 16 വരെ ഐഎസ്എല്‍ ക്ലബ് പൂനെ സിറ്റിക്ക് വേണ്ടി കളിച്ചു. ഇതിനിടെ 2015ല്‍ ഡെംപോയിലും 2016ല്‍ മോഹന്‍ ബഗാനിലും 2017ല്‍ ബംഗളൂരു എഫ്‌സിയിലും ലോണില്‍ കളിച്ചു.
2017ല്‍ താരത്തെ ബംഗളൂരു വാങ്ങിയെങ്കിലും ഒരു സീസണില്‍ മാത്രമാണ് കളിച്ചത്. 17 മത്സരങ്ങളില്‍ ഒരു ഗോളും നേടി. 2018ല്‍ എഫ്‌സി ഗോയില്‍. ഇതുവരെ ഗോവയ്ക്ക് വേണ്ടി 44 മത്സരങ്ങള്‍ കളിച്ച ലെന്നി 2 ഗോളും നേടി. 2012 മുതല്‍ ഇന്ത്യക്ക് വേണ്ടി കളിക്കുന്നുണ്ട് ലെന്നി. ഇതുവരെ 23 ്മത്സരങ്ങളില്‍ താരം ബൂട്ടുകെട്ടി.
കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഗോവയുടെ ജയം. ഇഗോര്‍ ആന്‍ഗുലോ രണ്ടും ഒര്‍ട്ടിസ് മെന്‍ഡോസ ഒരു ഗോളും നേടി. വിസെന്റെ ഗോമസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകഗോള്‍ നേടിയത്.