നോര്‍ത്ത് ഈസ്റ്റിന് പ്ലേഓഫ് പ്രവേശനം; ചരിത്രനേട്ടം സ്വന്തമാക്കി പരിശീലകന്‍ ഖാലിദ് ജമീല്‍

കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചാണ് ഹൈലാന്‍ഡേഴ്‌സ് സെമി ഫൈനലില്‍ എത്തിയത്. പുറത്താക്കപ്പെട്ട ജെറാര്‍ഡ് നസ്സിന് പകരമാണ് ഖാലിദ് ജമീല്‍ നോര്‍ത്ത് ഈസ്റ്റ് കോച്ചായത്. 

Khalid Jamil creates history in Indian Super League

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് ഖാലിദ് ജമീലിന് ചരിത്രനേട്ടം. ഐഎസ്എല്ലില്‍ ഒരു ടീമിനെ പ്ലേ ഓഫില്‍ എത്തിക്കുന്ന ആദ്യ ഇന്ത്യന്‍ പരിശീലകന്‍ എന്ന നേട്ടമാണ് ഖാലിദ് ജമീല്‍ സ്വന്തമാക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചാണ് ഹൈലാന്‍ഡേഴ്‌സ് സെമി ഫൈനലില്‍ എത്തിയത്. പുറത്താക്കപ്പെട്ട ജെറാര്‍ഡ് നസ്സിന് പകരമാണ് ഖാലിദ് ജമീല്‍ നോര്‍ത്ത് ഈസ്റ്റ് കോച്ചായത്. 

തുടര്‍ച്ചയായ ആറ് കളിയില്‍ ജയിക്കാതിരുന്നതോടെയാണ് നസ്സിനെ പുറത്താക്കിയത്. ചുമതല ഏറ്റെടുത്ത ശേഷം ഖാലിദ് ജമീല്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തുടര്‍ വിജയങ്ങളിലേക്ക് നയിക്കുകയായിരുന്നു. ഇന്നലെ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് നോര്‍ത്ത് ഈസ്റ്റ് പ്ലേഓഫില്‍ കടന്നത്. എട്ടാം ജയത്തോടെ 33 പോയിന്റുമായി ഖാലിദ് ജമീലിന്റെ ടീം പ്ലേ ഓഫിലെത്തുന്നത്. എടികെ മോഹന്‍ ബഗാനും മുംബൈ സിറ്റിക്കും പിന്നാലെ സെമിഫൈനലില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ ടീമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.

നേരത്തേ, ഐ ലീഗില്‍ ഐസ്വാളിനെ ചാംപ്യന്‍മാരാക്കിയും ഖാലിദ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ചിരുന്നു. നേരത്തെ മുംബൈ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ എന്നീ ടീമുകളേയും ഖാലിദ് പരിശീലിപ്പിച്ചിട്ടുണ്ട്. 12 തവണ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള ഖാലിദ് മഹീന്ദ്ര യുനൈറ്റഡ്, എയര്‍ ഇന്ത്യ, മുംബൈ എഫ്‌സി എന്നിവര്‍ക്ക് വേണ്ടിയും കളിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios