ISL 2021-22 : രണ്ടടിയില്‍ ഒഡീഷയും തീര്‍ന്നു; കേരള ബ്ലാസ്റ്റേഴ്‌സ് കുതിക്കുന്നു, ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചു
ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ (Odisha FC) വിജയിച്ചതോടെയാണ് മഞ്ഞപ്പട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. നിഷു കുമാര്‍, ഹര്‍മന്‍ജോത് ഖബ്ര എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.
ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) വീണ്ടും ഒന്നാം സ്ഥാനത്ത്. ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ (Odisha FC) വിജയിച്ചതോടെയാണ് മഞ്ഞപ്പട ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. നിഷു കുമാര്‍, ഹര്‍മന്‍ജോത് ഖബ്ര എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്.
ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 28-ാം മിനിറ്റില്‍ ഒരു മനോഹരമായ ഫിനിഷിലൂടെ നിഷു ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. അഡ്രിയാന്‍ ലൂണ നല്‍കിയ പാസ് സ്വീകരിച്ച നിഷും ബോക്‌സിന് പുറത്ത് നിന്ന് തൊടുത്തുവിട്ട വലങ്കാലന്‍ ഷോട്ട് മഴവില്ലുപോലെ വളഞ്ഞ് പോസ്റ്റിലേക്ക്.
12 മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍. പ്രതിരോധതാരം താരം ഖബ്രയാണ് ലീഡ് സമ്മാനിച്ചത്. ലൂണയുടെ കോര്‍ണര്‍ കിക്കില്‍ തല വെച്ചായിരുന്നു ഖബ്ര വല കുലുക്കിയത്. ജയത്തോടെ ജംഷഡ്പൂരിനെ രണ്ടാമതാക്കി ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 20 പോയിന്റാണുള്ളത്. 10 മത്സരങ്ങളില്‍ 13 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ 19 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ ജംഷഡ്പൂരിന്.
നാളെ ചെന്നൈയില്‍ എഫ്‌സി, ഹൈദരബാദ് എഫ്‌സിയെ നേരിടും. ആര് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയാവില്ല. 10 മത്സരങ്ങളില്‍ 16 പോയിന്റുമായി നാലാം സ്ഥാനത്താണ് ഹൈദരാബാദ്. ഇത്രയും മത്സരങ്ങളില്‍ 14 പോയിന്റുള്ള ചെന്നൈയിന്‍ ആറാമതാണ്.