ISL 2021-22 : ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഹൈദരാബാദ്; ആദ്യ മൂന്നിലെത്താന്‍ ഒഡീഷ എഫ്‌സി

12 കളിയില്‍ 20 പോയിന്റുള്ള ഹൈദരാബാദ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്. 17 പോയിന്റുള്ള ഒഡീഷ ഏഴാം സ്ഥാനത്തും. ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഒന്നിനെതിരെ ആറ് ഗോളിന് ഒഡിഷയെ തകര്‍ത്തിരുന്നു.

ISL 2021-22 Hyderabad FC takes Odisha FC today

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL 2021-22) ഹൈദരാബാദ് എഫ്‌സി (Hyderabad FC) ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. 12 കളിയില്‍ 20 പോയിന്റുള്ള ഹൈദരാബാദ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്. 17 പോയിന്റുള്ള ഒഡീഷ ഏഴാം സ്ഥാനത്തും. ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഒന്നിനെതിരെ ആറ് ഗോളിന് ഒഡിഷയെ തകര്‍ത്തിരുന്നു.

ഇന്ന് ജയിച്ചാല്‍ ഹൈദരബാദിന് 23 പോയിന്റാവും. 20 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. എന്നാല്‍ രണ്ട് മത്സരങ്ങള്‍ കുറവാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. അതേസമയം ഒഡീഷയ്ക്ക് ഇന്ന് ജയിച്ചാല്‍ ആദ്യ മൂന്നിലെത്താനുള്ള അവസരമുണ്ട്. മൂന്ന് പോയിന്റ് കൂടെ ലഭിച്ചാല്‍ അവര്‍ക്ക് 20 പോയിന്റാവും. 

ഇന്നലെ ദക്ഷിണേന്ത്യന്‍ പോരാട്ടത്തില്‍ ബെംഗളുരു എഫ് സിക്ക് ജയം. എതിരില്ലാത്ത മുന്ന് ഗോളിന് ചെന്നൈയിന്‍ എഫ് സിയെ തോല്‍പിച്ചു. ഉദാന്ത സിംഗിന്റെ ഇരട്ടഗോള്‍ മികവിലായിരുന്നു ബി എഫ് സിയുടെ ജയം. ഇമാന്‍ ബസാഫയാണ് ആദ്യഗോള്‍ നേടിയത്. 42, 52 മിനിറ്റുകളിലായിരുന്നു ഉദാന്തയുടെ ഗോളുകള്‍.

13 കളിയില്‍ 17 പോയിന്റുമായി ബി എഫ് സി ലീഗില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു. 18 പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാമതാണ്.

Latest Videos
Follow Us:
Download App:
  • android
  • ios