ഐഎസ്എല്‍: ആദ്യ പകുതി പിന്നിടുമ്പോള്‍ ഒഡീഷക്കെതിരെ മുംബൈ സിറ്റി എഫ്‌സി രണ്ട് ഗോളിന് മുന്നില്‍

മുംബൈയുടെ ആധ്യപത്യമായിരുന്നു മത്സരത്തില്‍. 72 ശതമാനവും പന്ത് കൈവശം വച്ച മുംബൈ ആറ് തവണ ഗോളിനായി ശ്രമിച്ചു. ഇതിനിടെയാണ് ഒഗ്ബച്ചെയുടെ പെനാല്‍റ്റി ഗോള്‍.

ISL 2020 Mumbai City FC leading against Odisha FC

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിക്കെതിരായ മത്സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ മുംബൈ സിറ്റി എഫ്‌സി രണ്ട്  ഗോളിന് മുന്നില്‍. ബാര്‍ത്തളോമ്യൂ ഒഗ്‌ബെച്ചെ, റൗളിങ് ബോര്‍ജസ് എന്നിവരാണ് മുംബൈക്ക് വേണ്ടി ഗോളുകള്‍ നേടിയത്. 

മുംബൈയുടെ ആധ്യപത്യമായിരുന്നു മത്സരത്തില്‍. 72 ശതമാനവും പന്ത് കൈവശം വച്ച മുംബൈ ആറ് തവണ ഗോളിനായി ശ്രമിച്ചു. ഇതിനിടെയാണ് ഒഗ്ബച്ചെയുടെ പെനാല്‍റ്റി ഗോള്‍. ഒഡീഷ പ്രതിരോധതാരം ശുഭം സാരംഗിയുടെ കയ്യില്‍ പന്ത് തട്ടിയതിതെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിളിച്ചത്. കിക്കെടുത്ത മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ ഒഗ്‌ബെച്ചെയ്ക്ക് പിഴിച്ചില്ല. 

45ാം മിനിറ്റിലായിരുന്നു ബോര്‍ജസിന്റെ ഗോള്‍. ഹ്യൂഗോ ബൗമോസിന്റെ പാസ് സ്വീകരിച്ച ബിപിന്‍ സിംഗ് ഇടത് വിംഗില്‍ നിന്ന് പന്ത് ക്രോസ് ചെയ്തു. ഓടിയെത്തിയ ബോര്‍ജസ് തലവച്ചു. പിഴച്ചില്ല, മുംബൈ രണ്ട് ഗോളിന് മുന്നില്‍. 

ഇന്ന് രണ്ട് മത്സരങ്ങളാണ് ഐഎസ്എല്ലില്‍. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്്-  എഫ്‌സി ഗോവയെ നേരിടും.

Latest Videos
Follow Us:
Download App:
  • android
  • ios