ബ്ലാസ്റ്റേഴ്സിന്‍റെ അന്തകനായി ഡീഗോ മൗറീഷ്യോ, കളിയിലെ താരം
2010ല്‍ ബ്രസീലിലെ ഫ്ലെമെംഗോ ക്ലബ്ബിലൂടെയാണ് മൗറീഷ്യോ സീനിയര്‍ തലത്തില്‍ ശ്രദ്ധേയനയാത്. ഫ്ലെമംഗോയില്‍ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്കൊപ്പവും മൗറീഷ്യോ പന്തുതട്ടിയിട്ടുണ്ട്. പിന്നീട് ബ്രസീലിലെ സ്പോര്‍ട്ട് ക്ലബ്ബ്, റെസിഫെ, ബ്രാഗന്‍റിനോ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി മൗറീഷ്യോ കളിച്ചു.
മഡ്ഗാവ്: ഐഎസ്എല്‍ പ്ലേ ഓഫിലെത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാവില്ലെന്ന തിരിച്ചറിവില്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത കേരളാ ബ്ലാസ്റ്റേഴ്സിനെ ഒഡീഷ എഫ് സി സമനിലയില്‍ കുരുക്കിയപ്പോള്‍ കളിയിലെ താരമായത് ഒഡിഷയുടെ ഡീഗോ മൗറീഷ്യോ. ഐഎസ്എല്‍ ആദ്യ പാദത്തില്‍ ഏറ്റു മുട്ടിയപ്പോഴും ഒഡിഷക്കായി രണ്ടു ഗോളുകളുമായി കളിയിലെ താരമായ മൗറീഷ്യോ ഇത്തവണയും പതിവ് തെറ്റിച്ചില്ല. 90 മിനിറ്റും കളത്തിലുണ്ടായിരുന്ന മൗറീഷ്യോ രണ്ട് ഗോളും 33 ടച്ചുകളും 8.99 റേറ്റിംഗ് പോയന്‍റും നേടിയാണ് ഹിറോ ഓഫ് ദ് മാച്ചായത്.
2010ല്‍ ബ്രസീലിലെ ഫ്ലെമെംഗോ ക്ലബ്ബിലൂടെയാണ് മൗറീഷ്യോ സീനിയര്‍ തലത്തില്‍ ശ്രദ്ധേയനയാത്. ഫ്ലെമംഗോയില്‍ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോക്കൊപ്പവും മൗറീഷ്യോ പന്തുതട്ടിയിട്ടുണ്ട്. പിന്നീട് ബ്രസീലിലെ സ്പോര്‍ട്ട് ക്ലബ്ബ്, റെസിഫെ, ബ്രാഗന്‍റിനോ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി മൗറീഷ്യോ കളിച്ചു.
2011ല്‍ തെക്കേ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ച ബ്രസീലിന്‍റെ അണ്ടര്‍ 20 ടീമില്‍ യൂറോപ്യന്‍ ഫുട്ബോളിലെ ഇന്നത്തെ സൂപ്പര്‍ താരങ്ങളായ ഫിലിപ്പെ കുട്ടീഞ്ഞോ, നെയ്മര്‍, കാസിമറോ, ഓസ്കാര്‍, ഫിലിപ്പെ ആന്‍ഡേഴ്സണ്‍, റോബര്‍ട്ട് ഫിര്‍മിനോ എന്നിവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ടൂര്‍ണമെന്‍റില്‍ ചിലിക്കെതിരെയും കൊളംബിയക്കെതിരെയും മൗറീഷ്യോ ഗോളടിക്കുകയും ചെയ്തു.
ബ്രസീലിന് പുറത്ത് ദക്ഷിണ കൊറിയയിലും സൗദിയിലും പോര്‍ച്ചുഗലിലും റഷ്യയിലും ചൈനീസ് ലീഗിലും മൗറീഷ്യോ പന്തു തട്ടി. ബ്രസീലിലെ സിഎല് അലോഗോവാനോയില്‍ നിന്ന് ഈ സീസണിലാണ് 29കാരനായ മൗറീഷ്യോ ഐഎസ്എല്ലില്‍ ഒഡിഷയുടെ കുപ്പായത്തിലെത്തിയത്. അതിവേഗവും മികച്ച ശാരീരികക്ഷമതയും ക്ലിനിക്കല്‍ ഫിനിഷിംഗും കൈമുതലായ മൗറീഷ്യോ ദ്രോഗ്ബ രണ്ടാമനെന്നാണ് അറിയപ്പെടുന്നത്.
Powered By