ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചുതുളച്ച വെടിയുണ്ട; ലാലെംങ്മാവിയ കളിയിലെ താരം
വി പി സുഹൈറിന്‍റെ ഗോളില്‍ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിന്‍റെ വിജയമുറപ്പിച്ചത് ബോക്സിന് പുറത്തുനിന്ന് ലാലെംങ്മാവിയ തൊടുത്ത ലോംഗ് റേഞ്ചറായിരുന്നു. സീസണിലെ മികച്ച ഗോളിനുള്ള പുരസ്കാരത്തിന് പോലും അര്‍ഹമായേക്കാവുന്ന ഗോളിലൂടെയാണ് ലാലെംങ്മാവിയ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ അവസാന മത്സരത്തില്‍ ആശ്വാസജയം തേടിയിറിങ്ങ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ചു തകര്‍ത്തത് 20കാരനായ ഒരു യുവതാരമായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്‍റെ പോക്കറ്റ് ഡൈനാമിറ്റായ ലാലെംങ്മാവിയ.
വി പി സുഹൈറിന്‍റെ ഗോളില്‍ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിന്‍റെ വിജയമുറപ്പിച്ചത് ബോക്സിന് പുറത്തുനിന്ന് ലാലെംങ്മാവിയ തൊടുത്ത ലോംഗ് റേഞ്ചറായിരുന്നു. സീസണിലെ മികച്ച ഗോളിനുള്ള പുരസ്കാരത്തിന് പോലും അര്‍ഹമായേക്കാവുന്ന ഗോളിലൂടെയാണ് ലാലെംങ്മാവിയ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
നോര്‍ത്ത് ഈസ്റ്റിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായ 20കാരനായ ലാലെംങ്മാവിയ മത്സരത്തില്‍ 90 മിനിറ്റും പറന്നുകളിച്ചു. മത്സരത്തില്‍ രണ്ട് ഫ്രീ കിക്കുകളെടുക്കുകയും ഒരു ക്രോസ് നല്‍കുകയും ചെയ്ത ലാലെംങ്മാവിയ 8.35 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയാണ് കളിയിലെ താരമായത്. സീസണില്‍ ഇത് മൂന്നാം തവണയാണ് ലാലെംങ്മാവിയ നോര്‍ത്ത് ഈസ്റ്റിന്‍റെ ഹീറോ ഓഫ് ദ് മാച്ചാവുന്നത്.
20 വയസുകാരനായ താരം ഇതുവരെ ഇന്ത്യന്‍ ദേശീയ ടീമില്‍ അരങ്ങേറിയിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ അണ്ടര്‍ 17 ടീമിന് വേണ്ടി 25 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് താരം നോര്‍ത്ത് ഈസ്റ്റിലെത്തുന്നത്. 2017 മുതല്‍ 2019 വരെ ഇന്ത്യന്‍ ആരോസിന് വേണ്ടിയും കളിച്ചു. 15 മത്സരങ്ങളില്‍ ഒരു ഗോളാണ് താരം നേടിയത്.
Powered By