എടികെയുടെ മുനയൊടിച്ച പ്രതിരോധം; ഗുര്‍ജീന്ദര്‍ കുമാര്‍ കളിയിലെ താരം
കഴിഞ്ഞ സീസണ്‍വരെ മോഹന്‍ ബഗാന്‍റെ വിശ്വസ്തനായിരുന്ന ഗുര്‍ജീന്ദര്‍ ഈ ഐഎസ്എല്‍ സീസണിലാണ് രണ്ട് വര്‍ഷത്തെ കരാറില്‍ നോര്‍ത്ത് ഈസ്റ്റിലെത്തിയത്. ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും കളിക്കാനുള്ള കഴിവാണ് ഗുര്‍ജീന്ദറിനെ റാഞ്ചാന്‍ നോര്‍ത്ത് ഈസ്റ്റിനെ പ്രേരിപ്പിച്ചത്.
മഡ്ഗാവ്: ഐഎസ്എല്‍ രണ്ടാം സെമിഫൈനലില്‍ കരുത്തരായ എടികെ മോഹന്‍ ബഗാനെ ഇഞ്ചുറി ടൈം ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സമനിലയില്‍ പിടിച്ചപ്പോള്‍ കളിയിലെ താരമായത് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധനിരയിലെ ഗുര്‍ജീന്ദര്‍ കുമാര്‍. 90 മിനിറ്റും നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതിരോധ കോട്ട കാത്ത ഗുര്‍ജീന്ദര്‍ 42 പാസുകളും രണ്ട് ബ്ലോക്കുകളും നാല് ടാക്കിളുകളും നടത്തി 6.9 റേറ്റിംഗ് പോയന്‍റോടെയാണ് കളിയിലെ താരമായത്.
കഴിഞ്ഞ സീസണ്‍വരെ മോഹന്‍ ബഗാന്‍റെ വിശ്വസ്തനായിരുന്ന ഗുര്‍ജീന്ദര്‍ ഈ ഐഎസ്എല്‍ സീസണിലാണ് രണ്ട് വര്‍ഷത്തെ കരാറില്‍ നോര്‍ത്ത് ഈസ്റ്റിലെത്തിയത്. ലെഫ്റ്റ് ബാക്കായും റൈറ്റ് ബാക്കായും കളിക്കാനുള്ള കഴിവാണ് ഗുര്‍ജീന്ദറിനെ റാഞ്ചാന്‍ നോര്‍ത്ത് ഈസ്റ്റിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐലീഗ് ചാമ്പ്യന്മാർ ആക്കുന്നതിൽ ഗുർജീന്ദർ വലിയ പങ്കുവഹിച്ചിരുന്നു. മുമ്പ് മിനേർവ പഞ്ചാബ് സാൽഗോക്കർ എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള ഗുർജീന്ദറിന്റെ ഐ എസ് എല്ലിലെ ആദ്യ വരവ് 2015ൽ പൂനെ സിറ്റിയിലൂടെ ആയിരുന്നു.
ഇപ്പോൾ അവസാന മൂന്ന് സീസണിലായി ബഗാനൊപ്പം ആയിരുന്നു ഗുർജീന്ദർ. 2011ല്‍ ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനായി കളിച്ച ഗുര്‍ജീന്ദര്‍ 2012ല്‍ സീനിയര്‍ ടീമിലുമെത്തി. രാജ്യത്തിനായിഅഞ്ച് മത്സരങ്ങളിലാണ് ഗുര്‍ജീന്ദര്‍ ഇതുവരെ കളിച്ചത്.
Powered By