നോര്‍ത്ത് ഈസ്റ്റിന്‍റെ പറങ്കിപ്പോരാളി, ലൂയിസ് മച്ചാഡോ കളിയിലെ താരം
ആറാം വയസില്‍ യുഎസ്‌സി പരേഡ്സില്‍ പന്തു തട്ടിത്തുടങ്ങിയ മച്ചാഡോ പത്തുവര്‍ഷത്തിനുശേഷം അവര്‍ക്കായി നാലാം ഡിവിഷന്‍ ലീഗ് കളിച്ചാണ് സീനയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്.
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ കരുത്തരായ ബെംഗലൂരു എഫ്‌സിയെ നോര്‍ത്ത് ഈസ്റ്റ് വിറപ്പിച്ചു വിട്ടപ്പോള്‍ കളം നിറഞ്ഞു കളിച്ച് കൈയടി വാങ്ങിയത് ലൂയിസ് മച്ചാഡോ എന്ന പോര്‍ച്ചുഗീസ് താരമായിരുന്നു. മത്സരത്തില്‍ രണ്ടു ഗോള്‍ നേടിയ മച്ചാഡോ ആണ് ബെംഗലൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്. ഒപ്പം മത്സരത്തിലെ ഹിറോ ഓഫ് ദമാച്ച് പുരസ്കാരവും മച്ചാഡോ സ്വന്തമാക്കി.
ആറാം വയസില്‍ യുഎസ്‌സി പരേഡ്സില്‍ പന്തു തട്ടിത്തുടങ്ങിയ മച്ചാഡോ പത്തുവര്‍ഷത്തിനുശേഷം അവര്‍ക്കായി നാലാം ഡിവിഷന്‍ ലീഗ് കളിച്ചാണ് സീനയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2010ല്‍ എസ് സി ഫ്രെമുണ്ടെയിലെത്തിയ മച്ചാഡോ 2014ല്‍ രണ്ടാം ഡിവിഷന്‍ ലീഗിലെ സി ഡി ടോണ്ഡെലയിലെത്തി. 2015ല്‍ മച്ചാഡോ പോര്‍ച്ചുഗീസ് ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിച്ചു.
2019ല്‍ മൊറൈന്‍സ് എഫ്‌സിയുമായി മൂന്നുവര്‍ഷ കരാറിലൊപ്പിട്ട മച്ചാഡോ ഈ സീസണിലാണ് സീസണിലാണ് ആദ്യമായി രാജ്യത്തിന് പുറത്ത് പന്ത് തട്ടാനായി ഇറങ്ങിയത്. അത് നോര്‍ത്ത് ഈസ്റ്റിനൊപ്പമായിരുന്നു. മുന്നേറ്റ നിരയില്‍ നോര്‍ത്ത് ഈസ്റ്റിന്‍റെ പുതിയ പരിശീലകന്‍ ജെറാര്‍ഡ് നുസിന്‍റെ വിശ്വസ്തനാണിപ്പോള്‍ മച്ചാഡോ. ആ വിശ്വാസം കാക്കുന് പ്രകടനമാണ് ബെംഗലൂരുവിനെതിരെയും മച്ചാഡോ പുറത്തെടുത്തത്. ആ മികവിനാണ് ഹീറോ ഓഫ് ദ് മാച്ചായി മച്ചാഡോയെ തെരഞ്ഞെടുത്തത്.
Powered By