ആവേശപ്പോരില്‍ ബെംഗലൂവിനെ വീഴ്ത്തി ജംഷഡ്പൂര്‍
പതിനാറാം മിനിറ്റില്‍ എയ്റ്റര്‍ മോണ്‍റോയിയുടെ പാസില്‍ നിന്ന് സ്റ്റീഫന്‍ എസ്സെയാണ് ജംഷഡ്പൂരിന് ലീഡ് സമ്മാനിച്ചത്. 34ാം മിനിറ്റില്‍ ഫറൂഖ് ചൗധരിയുടെ പാസില്‍ നിന്ന് സെമിന്‍ലെന്‍ ഡങ്കല്‍ ജംഷഡ്പൂരിന്‍റെ ലീഡുയര്‍ത്തി. ആദ്യ പകുതി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ എയ്റ്റര്‍ മോണ്‍റോയിയുടെ പാസില്‍ നിന്ന് ഡേവിഡ് ഗ്രാന്‍ഡെ ജംഷഡ്പൂരിന്‍റെ ഗോള്‍ പട്ടിക തികച്ച് മൂന്നാം ഗോളും നേടി.
മഡ്ഗാവ്: ഐഎഎസ്എല്ലില്‍ പ്ലേ ഓപ് സാധ്യതകള്‍ അവസാനിച്ചെങ്കിലും ആവേശം ഒട്ടും ചോരാതിരുന്ന പോരാട്ടത്തില്‍ ബെംഗലൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്പൂര്‍ എഫ്സി. ആദ്യ പകുതിയിലായിരുന്നു ജംഷഡ്പൂരിന്‍റെ മൂന്ന് ഗോളുകളും. രണ്ടാം പകുിതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ബെംഗലൂരു മത്സരം ആവേശകരമാക്കി. ജയത്തോടെ 20 കളികളില്‍ 27 പോയന്‍റുമായി ജംഷഡ്പൂര്‍ ആറാം സ്ഥാനത്ത് ഫിനി,് ചെയ്തപ്പോള്‍ 20 കളികളില്‍ 22 പോയന്‍റുമായി ബെംഗലൂരു ഏഴാം സ്ഥാനം ഉറപ്പിച്ചു.
പതിനാറാം മിനിറ്റില്‍ എയ്റ്റര്‍ മോണ്‍റോയിയുടെ പാസില്‍ നിന്ന് സ്റ്റീഫന്‍ എസ്സെയാണ് ജംഷഡ്പൂരിന് ലീഡ് സമ്മാനിച്ചത്. 34ാം മിനിറ്റില്‍ ഫറൂഖ് ചൗധരിയുടെ പാസില്‍ നിന്ന് സെമിന്‍ലെന്‍ ഡങ്കല്‍ ജംഷഡ്പൂരിന്‍റെ ലീഡുയര്‍ത്തി. ആദ്യ പകുതി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ എയ്റ്റര്‍ മോണ്‍റോയിയുടെ പാസില്‍ നിന്ന് ഡേവിഡ് ഗ്രാന്‍ഡെ ജംഷഡ്പൂരിന്‍റെ ഗോള്‍ പട്ടിക തികച്ച് മൂന്നാം ഗോളും നേടി.
ആദ്യ പകുതിയില്‍ മൂന്നുഗോള്‍ വഴങ്ങിയെങ്കിലും തളരാതെ പൊരുതിയ ബെംഗലൂരു രണ്ടാം പകുതിയില്‍ 62-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. ഫ്രാന്‍സിസ്കോ ഗോണ്‍സാലസ് ആയിരുന്നു ബെംഗലുരുവിന്‍റെ സ്കോറര്‍. 71-ാം മിനിറ്റില്‍ ഹര്‍മന്‍ ഛബ്രയുടെ പാസില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഒരു ഗോള്‍ കൂടി മടക്കിയതോടെ കളി ആവേശകരമായി. സമനില ഗോളിനായി ബെംഗലൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും ജംഷഡ്പൂര്‍ പ്രതിരോധവും മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷും വഴങ്ങിയില്ല.