ബംഗലൂരുവിനെ വീഴ്ത്തി ഈസ്റ്റ് ബംഗാളിന്‍റെ കുതിപ്പ്
തുടക്കം മുതലെ ആക്രമണത്തിന് മുതിരാതെ പന്ത് കൈവശംവെച്ച് കളിക്കുന്നതിനാണ് ഇരുടീമുകളും ശ്രമിച്ചത്. പ്രതിരോധത്തിലൂന്നിയുള്ള ഇരു ടീമിന്‍റെയും കളിയില്‍ തുടക്കത്തില്‍ ഗോളവസരങ്ങളുമില്ലായിരുന്നു.
മഡ്ഗാവ്: ഐ എസ് എല്ലിൽ പുതുവർഷത്തിലും ഈസ്റ്റ് ബംഗാളിന്‍റെ അപരാജിത കുതിപ്പ് തുടരുന്നു. കരുത്തരായ ബെംഗലൂരു എഫ് സി യെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഈസ്റ്റ് ബംഗാൾ സീസണിലെ രണ്ടാം ജയം കുറിച്ചു. ആദ്യ പകുതിയില്‍ 20ാം മിനിറ്റില്‍ മാറ്റി സ്റ്റെയിൻമാനാണ് ഈസ്റ്റ് ബംഗാളിന്റെ വിജയ ഗോൾ നേടിയത്.
ജയത്തോടെ 10 കളികളില്‍ 10 പോയന്‍റുമായി ഒമ്പതാം സ്ഥാനത്തേക്ക് കയറിയ ഈസ്റ്റ് ബംഗാള്‍ അവസാന അഞ്ച് കളികളിലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും കാത്തു. പരിശീലകനെ മാറ്റിയിട്ടും തോല്‍വി തുടര്‍ക്കഥയാക്കിയ ബംഗലൂരു തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് തോല്‍വി അറിയുന്നത്. 10 കളികളില്‍ 12 പോയന്‍റുള്ള ബംഗലൂരു പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍.
തുടക്കം മുതലെ ആക്രമണത്തിന് മുതിരാതെ പന്ത് കൈവശംവെച്ച് കളിക്കുന്നതിനാണ് ഇരുടീമുകളും ശ്രമിച്ചത്. പ്രതിരോധത്തിലൂന്നിയുള്ള ഇരു ടീമിന്‍റെയും കളിയില്‍ തുടക്കത്തില്‍ ഗോളവസരങ്ങളുമില്ലായിരുന്നു. എന്നാല്‍ ഇരുപതാം മിനിറ്റില്‍ ബംഗലൂരുവിന്‍റെ പ്രതിരോധം പൊളിച്ച് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി.
നാരായണ്‍ ദാസിന്‍റെ മികച്ചൊരു പാസില്‍ നിന്ന് മാറ്റി സ്റ്റെയിന്‍മാനായിരുന്നു സ്കോറര്‍. ഗോള്‍ വീണശേഷം ഉണര്‍ന്നുകളിച്ച ബംഗലൂരു നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അവയൊന്നും ഗോളാക്കാനായില്ല. ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂംദാറിന്‍റെ മിന്നും സേവുകളും ഈസ്റ്റ് ബംഗാള്‍ വിജയത്തില്‍ നിര്‍ണായകമായി.