ആവേശപ്പോരില്‍ ബെംഗലൂരുവിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

ഗോള്‍ വീണതോടെ സമനിലക്കായി പൊരിഞ്ഞ പോരാട്ടം പുറത്തെടുത്ത ബെഗലൂരു നോര്‍ത്ത് ഈസ്റ്റിനെ സമ്മര്‍ദ്ദത്തിലാക്കി. പതിമൂന്നാം മിനിറ്റില്‍ തന്നെ ബെഗലൂരു സമനില പിടിച്ചു. ബോക്സിലേക്ക്  രാഹുല്‍ ബേക്കെ നല്‍കിയ ത്രോ ബോളിനൊടുവിലുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ യുവാനാണ് ബെംഗലൂരുവിന് സമനില സമ്മാനിച്ചത്.

ISL 2020-2021, Bengaluru FC vs North East United Live Updates

ഫറ്റോര്‍ഡ: അടിച്ചും തിരിച്ചടിയുമായി ആവേശം ആവോളം നിറഞ്ഞ മത്സരത്തില്‍ ബെഗലൂരു എഫ്‌സിയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

കളിയുടെ നാലാം മിനിറ്റില്‍ തന്നെ ലൂയിസ് മച്ചോഡയിലൂടെ നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. മച്ചാഡോ  തന്നെ തുടക്കമിട്ട നീക്കത്തില്‍ മലയാളി താരം വി പി സുഹൈറും റോച്ചര്‍സെലയും പങ്കാളിയായി. സുഹൈറില്‍ നിന്ന് പാസ് സ്വീകരിച്ച് റോച്ചര്‍സെല ലക്ഷ്യത്തിലേക്ക് അടിച്ചെങ്കിലും ബോക്സിലുണ്ടായിരുന്ന മച്ചാഡോയുടെ ദേഹത്ത് തട്ടിയാണ് പന്ത് വലയിലേക്ക് കയറിയത്. ഷോട്ടുതിര്‍ത്തത് റോച്ചര്‍സെലയായിരുന്നെങ്കിലും അവസാന ടച്ച് മച്ചാഡോയുടെ ആയിരുന്നതിനാല്‍ ഗോള്‍ മച്ചാഡോയുടെ പേരിലായി.

ഗോള്‍ വീണതോടെ സമനിലക്കായി പൊരിഞ്ഞ പോരാട്ടം പുറത്തെടുത്ത ബെഗലൂരു നോര്‍ത്ത് ഈസ്റ്റിനെ സമ്മര്‍ദ്ദത്തിലാക്കി. പതിമൂന്നാം മിനിറ്റില്‍ തന്നെ ബെഗലൂരു സമനില പിടിച്ചു. ബോക്സിലേക്ക്  രാഹുല്‍ ബേക്കെ നല്‍കിയ ത്രോ ബോളിനൊടുവിലുണ്ടായ കൂട്ടപ്പൊരിച്ചിലില്‍ യുവാനാണ് ബെംഗലൂരുവിന് സമനില സമ്മാനിച്ചത്.

സമനിലഗോള്‍ നേടിയതോടെ കൂടുതല്‍ ആക്രമണം അഴിച്ചുവിട്ട ബെഗലൂരു നോര്‍ത്ത് ഈസ്റ്റിന്‍റെ പ്രതിരോധപ്പിഴവില്‍ നിന്ന് 70-ാം മിനിറ്റില്‍ ലീഡെടുത്തു. സുനില്‍ ഛേത്രിയുടെ ഹെഡ്ഡര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ഡിലന്‍ ഫോക്സിന് സംഭവിച്ച പിഴവില്‍ നിന്ന് ഉദാന്തയാണ് ബെഗലൂരുവിന് ലീഡ് സമ്മാനിച്ചത്.

എന്നാല്‍ 78-ാം മിനിറ്റില്‍ ബെംഗലൂരുവിന്‍റെ പ്രതിരോധത്തിലെ പാളിച്ച നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മനാനിച്ചു. ലാക്രയുടെ ലോംഗ് ബോള്‍ സ്വീകരിച്ച മച്ചാഡോ ലക്ഷ്യം കണ്ടതോടെ ഇരുടീമുകളും സമനില തെറ്റാതെ പിരിഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios