ഐഎസ്എല്‍: ഛേത്രി ഗോളില്‍ ചെന്നൈയിനെ വീഴ്ത്തി ബെംഗലൂരു

ഐഎസ്എല്ലില്‍ സുനില്‍ ഛേത്രിയുടെ പെനല്‍റ്റി ഗോളില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒരു ഗോളിന് വീഴ്ത്തി ബെഗലൂരു ഐഎസ്എല്ലില്‍ ആദ്യജയം കുറിച്ചു. രണ്ടാം പകുതിയില്‍ മലയാളി താരം ആഷിഖ് കുരുണിയനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയാണ് ഛേത്രി ഗോളാക്കി മാറ്റിയത്.

ISL 2020-2021 Bengaluru FC beat Chennaiyin FC

പനജി: ഐഎസ്എല്ലില്‍ സുനില്‍ ഛേത്രിയുടെ പെനല്‍റ്റി ഗോളില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒരു ഗോളിന് വീഴ്ത്തി ബെഗലൂരു ഐഎസ്എല്ലില്‍ ആദ്യജയം കുറിച്ചു. രണ്ടാം പകുതിയില്‍ മലയാളി താരം ആഷിഖ് കുരുണിയനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയാണ് ഛേത്രി ഗോളാക്കി മാറ്റിയത്. ആദ്യപകുതിയില്‍ കാര്യമായ ആവേശം പ്രകടമാകാതിരുന്ന മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു ആക്രമണങ്ങള്‍ മുഴുവന്‍.

മികച്ച പോരാട്ടം കണ്ടെങ്കിലും ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളവസരങ്ങളൊന്നും തുറക്കാനായില്ല. മൂന്നാം മിനിട്ടില്‍ തന്നെ ചെന്നൈയിന് അനുകൂലമായി ഒരു ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത നായകന്‍ ക്രിവെല്ലാരോയ്ക്ക് പിഴച്ചു. പന്ത് പ്രതിരോധ മതിലില്‍ തട്ടി തെറിച്ചു. ചെന്നൈയിന്‍ മാത്രമാണ് ആദ്യ പകുതിയില്‍ രണ്ടു തവണ ഗോളിലേക്ക് ലക്ഷ്യം വെച്ചത്.

മൂന്ന് മാറ്റങ്ങളുമായാണ് ബെഗംലൂരു ഇന്ന് കളത്തിലിറങ്ങിയത്. മലയാളി താരം ആഷിഖ് കുരുണിയന്‍ ഇന്ന് ബെംഗലൂരുവിന്‍റെ ആദ്യ ഇലവനില്‍ ഇറങ്ങി. ചെന്നൈ താരം ദീപക് ടാംഗ്രിയെ ഫൗള്‍ ചെയ്തതിന് എട്ടാം മിനിറ്റില്‍ തന്നെ കുരുണിയന്‍ മഞ്ഞക്കാര്‍ഡ് വാങ്ങുകയും ചെയ്തു. 16-ാം  മിനിറ്റില്‍ ചെന്നൈയുടെ കുന്തമുനയായ അനിരുദ്ധ് ഥാപ്പ പരിക്കേറ്റ് പുറത്തായി. ആഷിഖുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് കണങ്കാലിന് പരിക്കേറ്റാണ് താരം മടങ്ങിയത്. ഇത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായി. 17-ാം മിനിട്ടില്‍ ചെന്നൈയിന്‍ ക്യാപ്റ്റന്‍ ക്രിവല്ലാരോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ വല ചലിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. 29-ാം മിനിട്ടില്‍ ബെംഗളൂരുവിന്റെ രാഹുല്‍ ഭേക്കെയ്ക്ക് മികച്ച അവസരം ലഭിച്ചു. ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുലിന് അത് കഴിഞ്ഞില്ല.

രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങിയതോടെ ചെന്നൈയിനും മികച്ച കളി പുറത്തെടുത്തു. ഇതോടെ രണ്ടാം പകുതി ആവേശഭരിതമായി. 68-ാം മിനിട്ടില്‍ ചെന്നൈയുടെ ചങ്‌തെയുടെ മികച്ച ഒരു പാസ്സില്‍ നിന്നും നായകന്‍ ക്രിവല്ലാരോ ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും ആഷിഖിന്റെ കൈയ്യില്‍ തട്ടി അത് പുറത്തേക്ക് പോയി. പക്ഷേ റഫറി പെനാല്‍ട്ടി വിധിച്ചില്ല. 

Latest Videos
Follow Us:
Download App:
  • android
  • ios