ചെന്നൈയിന്‍റെ തീ; ഹീറോ ഓഫ് ദ് മാച്ചായി ലാലിയന്‍സുല ചാങ്‌തേ
മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതും 23കാരനായ ചാങ്‌തേ തന്നെ.
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി-ഒഡീഷ എഫ്‌സി മത്സരം ഗോള്‍രഹിതമായെങ്കിലും ഒരു താരത്തിന് അഭിമാനിക്കാം. ചെന്നൈയിന്‍ വിങ്ങില്‍ മിന്നും പ്രകടനം പുറത്തെടുത്ത ലാലിയന്‍സുല ചാങ്‌തേയാണ് ആ താരം. മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതും 23കാരനായ ചാങ്‌തേ തന്നെ.
ജിഎംസി സ്റ്റേഡിയത്തില്‍ വിജയിക്കാന്‍ കൂടുതല്‍ സാധ്യത ചെന്നൈയിനായിരുന്നു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാനായില്ല. ചെന്നൈയിന്‍റെ അവസരങ്ങളൊരുക്കുന്നതില്‍ ബുദ്ധികേന്ദ്രമായി പലകുറി ചാങ്തേ. ഒപ്പം കൃത്യമായ ടാക്കിളുകളും. 46 ടച്ചുകളും 38 പാസുകളും നാല് ടാക്കിളുകളും മൂന്ന് ഷോട്ടുകളുമായി കളംനിറഞ്ഞു താരം.
ഐഎസ്എല്ലില്‍ 2019ലാണ് ചെന്നൈയിന്‍ എഫ്‌സിക്കൊപ്പം ചാങ്തേ കൂടിയത്. ചെന്നൈ ടീമിനായി 30 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി. അതിന് മുമ്പ് ഡല്‍ഹി ഡൈനമോസിലും നോര്‍ത്ത് ഈസ്റ്റിലും കളിച്ചു. 2016-17 സീസണില്‍ സിഎസ്‌കെ ശിവാജിയന്‍സിലൂടെയായിരുന്നു പ്രൊഫണല്‍ ഫുട്ബോള്‍ അരങ്ങേറ്റം. ഇന്ത്യക്കായി അണ്ടര്‍ 19, 23 ടീമുകള്‍ക്കായി പന്തു തട്ടിയിട്ടുള്ള താരം സീനിയര്‍ ടീമില്‍ 11 തവണ ജഴ്‌സിയണിഞ്ഞിട്ടുണ്ട്.
വല ചലിപ്പിക്കാന്‍ മറന്നു; ചെന്നൈയിന്‍-ഒഡീഷ മത്സരം ഗോള്‍രഹിതം