ജയിച്ചാല്‍ രണ്ട് ടീമിനും ഗുണം; ഹൈദരാബാദും എടികെയും നേര്‍ക്കുനേര്‍
സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു.
വാസ്‌കോ: ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്‌സിക്കും എടികെ മോഹന്‍ ബഗാനും നിര്‍ണായക മത്സരം. ഇന്ന് തോല്‍ക്കാതിരുന്നാല്‍ പ്ലേ ഓഫ് സാധ്യത കൂടുതല്‍ സജീവമാക്കാന്‍ ഹൈദരാബാദിനാവും. ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ നിലവിലെ ഒന്നാംസ്ഥാനം എടികെ അരക്കിട്ട് ഉറപ്പിക്കും. ഗോവയിലെ തിലക് മൈതാനിയില്‍ രാത്രി 7.30നാണ് മത്സരം.
ഇരു ടീമുകളും ജയത്തോടെയാണ് ശക്തമായ പോരാട്ടത്തിനിറങ്ങുന്നത്. എടികെ മോഹന്‍ ബഗാന്‍ കൊല്‍ക്കത്ത ഡര്‍ബിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എത്തുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത നാല് ഗോളിന് വീഴ്‌ത്തിയാണ് ഹൈദരാബാദിന്‍റെ വരവ്.
ചാങ്‌തേ: ഇടഞ്ഞ കൊമ്പനെ തളച്ച മച്ചാന്‍സിന്‍റെ മെഷീന്‍
തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല ഹൈദരാബാദ് എഫ്‌സി. അരിഡാന സാന്‍റാന നേതൃത്വം കൊടുക്കുന്ന ആക്രമണ നിരയില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ അഞ്ച് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച് മിന്നും ഫോമിലുള്ള എടികെയ്‌ക്ക് എതിരെ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ഫിജിയന്‍ താരം റോയ് കൃഷ്‌ണയെ പിടിച്ചുകെട്ടാതെ ഹൈദരാബാദിന് ജയിച്ചുകയറുക പ്രയാസമാകും. 18 മത്സരങ്ങളില്‍ 14 ഗോളും നാല് അസിസ്റ്റുമായി കുതിക്കുകയാണ് താരം.
സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചിരുന്നു. റോയ് കൃഷ്‌ണയും ജാവോ വിക്‌ടറുമായിരുന്നു സ്‌കോറര്‍മാര്‍.
ഐഎസ്എല്‍ ചരിത്രത്തിലാദ്യം! ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് കാണാതെ പുറത്ത്