പ്രതിരോധവും ആക്രമണവും കൈമുതല്‍; താരമായി ഇവാൻ ഗോൺസാലസ്

ഗോവയുടെ സ്‌പാനിഷ് പ്രതിരോധ താരം ഇവാൻ ഗോൺസാലസാണ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച്. 

Hero ISL 2020 21 FC Goa vs Odisha Fc Ivan Gonzalez Hero of the Match

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ഒഡിഷ എഫ്‌സിയെ തോൽപിച്ച് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി എഫ്‌സി ഗോവ. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഗോവയുടെ ജയം. ആൽബർട്ടോ നൊഗ്വേര, ജോർഗെ ഓർട്ടിസ്, ഇവാൻ ഗോൺസാലസ് എന്നിവരാണ് ഗോവയുടെ ഗോളുകൾ നേടിയത്. ഡീഗോ മൗറിസിയോയാണ് ഒഡിഷയുടെ ആശ്വാസ ഗോളിന് ഉടമ. 

ഏഴാം സീസണില്‍ 27 പോയിന്റുമായി നാലാം സ്ഥാനത്താണിപ്പോൾ ഗോവ. പതിനൊന്നാം തോൽവി നേരിട്ട ഒഡിഷ അവസാന സ്ഥാനത്തും. 

ഗോവയുടെ സ്‌പാനിഷ് പ്രതിരോധ താരം ഇവാൻ ഗോൺസാലസാണ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച്. സമ്പൂര്‍ണ പ്രകടനം എന്നാണ് ഗോണ്‍സാലസിന്‍റെ മികവിനെ ഐഎസ്എല്‍ വാഴ്‌ത്തിയത്. അതുറപ്പിക്കുന്ന സംഖ്യകള്‍ ഗോണ്‍സാലസിന്‍റെ പ്രകടനത്തില്‍ കാണാനായി. ഗോളും അസിസ്റ്റിനും പുറമെ പാസിംഗ് കൃത്യത 86.3 കാണിച്ചപ്പോള്‍ 9.31 എന്ന വിസ്‌മയ റേറ്റിംഗ് പോയിന്‍റ് താരത്തിന് ലഭിച്ചു. 

18-ാം മിനുറ്റില്‍ ഗോവയെ മുന്നിലെത്തിച്ച ആൽബർട്ടോ നൊഗ്വേരയുടെ ഗോളിലേക്ക് വഴിതുറന്നത് ഗോണ്‍സാലസിന്‍റെ പാസായിരുന്നു. 75-ാം മിനുറ്റില്‍ ഗോവയുടെ ജയം പൂര്‍ണമാക്കി ഗോണ്‍സാലസിന്‍റെ ഹെഡര്‍. മൂന്നില്‍ രണ്ട് ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റില്‍ എത്തിയപ്പോള്‍ രണ്ട് കിടിലന്‍ ബ്ലോക്കുകളും ഒരു ക്ലിയറിന്‍സുമായി ഡിഫന്‍സിലും താരമായി. 

മുപ്പത്തിയൊന്നുകാരനായ ഇവാൻ ഗോൺസാലസ് ഈ സീസണിലാണ് എഫ്‌സി ഗോവയില്‍ എത്തിയത്. മാഡ്രിഡില്‍ ജനിച്ച ഗോണ്‍സാലസ് 12-ാം വയസില്‍ സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്‍റെ യൂത്ത് ക്യാമ്പിലെത്തി. റയല്‍ സി ടീമിനായി 99 മത്സരങ്ങള്‍ കളിച്ചു. പിന്നീടങ്ങോട്ട് ഡിപ്പോര്‍ട്ടീവോ അടക്കമുള്ള പല ക്ലബുകളുടേയും വിവിധ ഡിവിഷനുകളില്‍ കളിച്ച ശേഷമാണ് ഐഎസ്എല്ലില്‍ എത്തിയത്.

ഐഎസ്എല്‍: ഒഡീഷയെ വീഴ്ത്തി പ്ലേ ഓഫ് സാധ്യത സജീവമാക്കി ഗോവ 

Hero ISL 2020 21 FC Goa vs Odisha Fc Ivan Gonzalez Hero of the Match

Latest Videos
Follow Us:
Download App:
  • android
  • ios