ഗോവ-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോര്; വമ്പന്‍ മാറ്റങ്ങളുമായി ടീമുകള്‍

ഗോവ 4-3-1-2 ഫോര്‍മേഷനില്‍ ഇറങ്ങുമ്പോള്‍ ഇഗോർ അൻഗ്യൂലോ, ജോർഗെ ഓർട്ടിസ് എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍.

Hero ISL 2020 21 FC Goa vs NorthEast United Starting XI

മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ എഫ്‌സി ഗോവ-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം അല്‍പസമയത്തിനകം. ഗോവ മൂന്നും നോര്‍ത്ത് ഈസ്റ്റ് അഞ്ചും മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ഗോവ 4-3-1-2 ഫോര്‍മേഷനില്‍ ഇറങ്ങുമ്പോള്‍ ഇഗോർ അൻഗ്യൂലോ, ജോർഗെ ഓർട്ടിസ് എന്നിവരാണ് സ്‌ട്രൈക്കര്‍മാര്‍. 4-3-3 ശൈലിയില്‍ കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ലൂയസ് മച്ചാഡോ, ഇദ്രിസ്സാ സില്ല, ബ്രിട്ടോ പിഎം എന്നിവരെയാണ് മുന്‍നിരയില്‍ അണിനിരത്തുക. 

മറഡോണയുടെ മരണം: ആരോപണം നിഷേധിച്ച് ഡോക്ടര്‍

മുംബൈ സിറ്റിയെ ‌ഞെട്ടിച്ച് തുടങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ജയത്തിന് തുല്യമായ സമനിലയും സ്വന്തമാക്കി ഉഗ്രൻ ഫോമിലാണ്. ബെംഗളൂരുവിനോട് സമനിലയോടെ തുടങ്ങിയ ഗോവ രണ്ടാം കളിയിൽ മുംബൈ സിറ്റിയോട് ഒറ്റഗോളിന് വീണു. മുംബൈക്കെതിരെ ചുവപ്പുകാർഡ് കണ്ട റഡീം ത്ലാംഗ് ഇല്ലാതെയാണ് ഗോവ ഇറങ്ങുന്നത്.  

ഗോവയും നോർത്ത് ഈസ്റ്റും 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഗോവ അഞ്ചിലും നോർത്ത് ഈസ്റ്റ് രണ്ടിലും ജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഗോവ 24 ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റ് 15 ഗോളാണ് സ്‌കോർ ചെയ്തത്.

മറഡോണയുടെ കുഴിമാടത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന പെലെ; ചിത്രം മോര്‍ഫ് ചെയ്‌തത്

Latest Videos
Follow Us:
Download App:
  • android
  • ios