വിജയവഴിയിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ്; നാളെ മൂന്നാം അങ്കം
ആദ്യ മത്സരത്തിൽ എടികെ മോഹന്‍ ബഗാനോട് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റിനെതിരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷം സമനില വഴങ്ങിയിരുന്നു.
മഡ്‌ഗാവ്: ഐഎസ്എല്ലിൽ സീസണിലെ ആദ്യജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും. മൂന്നാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനക്കാരെങ്കില്‍ ചെന്നൈയിന്‍ മൂന്നാമതുണ്ട്.
ആദ്യ മത്സരത്തിൽ എടികെ മോഹന്‍ ബഗാനോട് തോറ്റ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ നോര്‍ത്ത് ഈസ്റ്റിനെതിരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷം സമനില വഴങ്ങിയിരുന്നു. രാത്രി ഏഴരയ്ക്കാണ് മത്സരം. നാളെ രണ്ട് മത്സരമുണ്ട്. വൈകിട്ട് അഞ്ച് മണിക്ക് ജെംഷഡ്പൂര്‍ എഫ്‌സിയും ഒഡീഷ എഫ്‌സിയും ഏറ്റുമുട്ടും. ജെംഷഡ്‌പൂര്‍ ഒന്‍പതാമതും ഒഡീഷ പത്താം സ്ഥാനക്കാരുമാണ്.
കൊല്‍ക്കത്ത ഡെര്‍ബിയില്‍ താരമായി കാള്‍ മക്‌ഹഗ്
ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും ഏറ്റുമുട്ടും. ഗോവയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ബെംഗളൂരു സീസണിലെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. ഗോവയ്‌ക്കെതിരെ രണ്ട് ഗോളിന് മുന്നിലെത്തിയ ശേഷം ബെംഗളൂരു സമനില വഴങ്ങിയിരുന്നു. ഒഡീഷയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഹൈദരാബാദിന്‍റെ വരവ്.
കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ബെംഗളൂരു; എതിരാളികള്‍ ഹൈദരാബാദ്