ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ് ഗോവ ഇന്ന് ജംഷഡ്പൂരിനെ നേരിടും
ഇരുവരും ആറുഗോള്‍ വീതം നേടിക്കഴിഞ്ഞു. ചെന്നൈയിന്‍ എഫ് സിക്കെതിരെ തോറ്റ് തുടങ്ങിയ ജംഷെഡ്പൂരിനെ കീഴടക്കാന്‍ പീന്നീടാര്‍ക്കും കഴിഞ്ഞിട്ടില്ല.
ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഗോവ ഇന്ന് ജംഷെഡ്പൂരിനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. അവസാന ആറ് കളിയിലും തോല്‍വി അറിയാത്ത ജംഷെഡ്പൂര്‍ ഏഴ് കളിയില്‍ പത്ത് പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ പ്രയാസപ്പെടുന്ന ഗോവ എട്ട് പോയിന്റുമായി ഏഴാമതും. സീസണിലെ ടോപ് സ്‌കോറര്‍മാരായ വാല്‍സ്‌കിസും ഇഗോര്‍ അന്‍ഗ്യൂലോയും മുഖാമുഖം വരുന്ന പോരാട്ടംകൂടിയാണിത്.
ഇരുവരും ആറുഗോള്‍ വീതം നേടിക്കഴിഞ്ഞു. ചെന്നൈയിന്‍ എഫ് സിക്കെതിരെ തോറ്റ് തുടങ്ങിയ ജംഷെഡ്പൂരിനെ കീഴടക്കാന്‍ പീന്നീടാര്‍ക്കും കഴിഞ്ഞിട്ടില്ല. ഓരോ കളി കഴിയുന്തോറും കരുത്ത് കൂടുന്ന ടീമിന്റെ മികവില്‍ കോച്ച് ഓവന്‍ കോയലും തൃപ്തന്‍. മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനേഷിന്റെ മിന്നും ഫോമും ജംഷെഡ്പൂരിന് കരുത്താവും. രണ്ട് ജയവും മൂന്ന് തോല്‍വിയും രണ്ട് സമനിലയും അക്കൗണ്ടിലുള്ള ഗോവയ്ക്ക് ഇഗോര്‍ അന്‍ഗ്യൂലോയുടെ ഗോളടി മികവ് മാത്രമാണ് ആശ്വസിക്കാനുള്ളത്.
ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, എഡു ബെഡിയ തുടങ്ങിയവര്‍ക്കൊന്നും പതിവ് മികവിലേക്ക് ഉയരാന്‍ കഴിയാത്തതാണ് ഗോവയുടെ ആശങ്ക. ഇരുടീമും മുന്‍പ് ആറുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഗോവ മൂന്നിലും ജംഷെഡ്പൂര്‍ രണ്ടിലും ജയിച്ചു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.