ഈസ്റ്റ് ബംഗാള്‍ ഇന്ന് രണ്ടാം മത്സരത്തിന്; എതിരാളികള്‍ മുംബൈ സിറ്റി

മുംബൈ സിറ്റിക്ക് രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുണ്ട്. നോര്‍ത്ത് ഈസ്റ്റിനെനെതിരെ തോറ്റ മുംബൈ, എഫ്‌സി ഗോവയെ തോല്‍പ്പിച്ചിരുന്നു. 

 

East Bengal takes Mumbai City FC in their second ISL Match

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. രാത്രി 7,.30നാണ് മത്സരം. കൊല്‍ക്കത്ത ഡെര്‍ബിയില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റ ഈസ്റ്റ് ബംഗാള്‍ ലീഗിലെ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്. മുംബൈ സിറ്റിക്ക് രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്റുണ്ട്. നോര്‍ത്ത് ഈസ്റ്റിനെനെതിരെ തോറ്റ മുംബൈ, എഫ്‌സി ഗോവയെ തോല്‍പ്പിച്ചിരുന്നു. 

ഐഎസ്എല്ലില്‍ പുതുതായി എത്തിയ ടീമാണ് ഈസ്റ്റ് ബംഗാള്‍. അതും സീസണ്‍ തുടങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് ഈസ്റ്റ് ബംഗാള്‍ ടൂര്‍ണമെന്റിനെത്തുന്നത്. അതുകൊണ്ടുതന്നെ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടത്താനും സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ ബഗാനെതിരെ തോറ്റെങ്കിലും ടീം നന്നായി കളിച്ചെന്ന അഭിപ്രായം ആരാധകരിലുണ്ടായിരുന്നു.

ഇന്നലെ ഗോവ- നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. നാല്‍പതാം മിനിറ്റില്‍ ഇഡ്രിസ സില്ലയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ഗോള്‍ നേടിയത്. മൂന്ന് മിനിറ്റിനകം ഇഗോര്‍ അന്‍ഗ്യൂലോ ഗോവയെ ഒപ്പമെത്തിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios